ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ ഡിപ്ലോമ, ഐ.ടി.ഐ ട്രെയിനി: 119 ഒഴിവ്
text_fieldsകേന്ദ്ര പൊതുമേഖല സ്ഥാപനമായ ബംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (BEML) ഇന്ത്യയൊട്ടാകെയുള്ള മാനുഫാക്ചറിങ് യൂനിറ്റുകളിലേക്കും മാർക്കറ്റിങ് ഡിവിഷനുകളിലേക്കും ഡിപ്ലോമ, ഐ.ടി.ഐ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. പരിശീലനം പൂർത്തിയാക്കുന്നവരെ ഗ്രൂപ് ‘സി’ തസ്തികയിൽ സ്ഥിരമായി നിയമിക്കും. 119 ഒഴിവുകളാണുള്ളത്.
ഡിപ്ലോമ ട്രെയിനി-മെക്കാനിക്കൽ എൻജിനീയറിങ് 52, ഇലക്ട്രിക്കൽ 27, സിവിൽ 7. യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ ത്രിവത്സര ഫുൾടൈം ഡിപ്ലോമ. പ്രായം: 29 വയസ്സ്. ശമ്പളം: 23910-85570 രൂപ. പരിശീലനം രണ്ടുവർഷം. സ്റ്റൈപ്പന്റ് ആദ്യവർഷം പ്രതിമാസം 17000, രണ്ടാം വർഷം പ്രതിമാസം 19600.
ഐ.ടി.ഐ ട്രെയിനി-ടർണർ 16, മെഷിനിസ്റ്റ് 16. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ 60 ശതമാനം മാർക്കോടെ ഫസ്റ്റ്ക്ലാസ് ബിരുദം. അപ്രന്റിസ് ട്രെയിനിങ് പൂർത്തിയാക്കി നാഷനൽ അപ്രന്റിസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. പ്രായം: 29. ശമ്പളം: 16900-60650. പരിശീലനം രണ്ടുവർഷം. സ്റ്റൈപ്പന്റ് ആദ്യവർഷം പ്രതിമാസം 16500, രണ്ടാംവർഷം പ്രതിമാസം 18000.
സ്റ്റാഫ് നഴ്സ് - ഒഴിവ് 1. യോഗ്യത: ബി.എസ് സി നഴ്സിങ് അല്ലെങ്കിൽ ത്രിവത്സര നഴ്സിങ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ 60 ശതമാനം മാർക്കിൽ വിജയിച്ചിരിക്കണം. പ്രായം: 30. ശമ്പളം: 18780-67390. ആദ്യത്തെ രണ്ടു വർഷം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യണം. സ്റ്റൈപ്പന്റ് ആദ്യവർഷം പ്രതിമാസം 16500, രണ്ടാംവർഷം പ്രതിമാസം 18000.
എല്ലാ തസ്തികകൾക്കും ഒ.ബി.സി മൂന്നുവർഷവും എസ്.സി/എസ്.ടി അഞ്ചുവർഷവും പ്രായപരിധിയിൽ ഇളവുണ്ട്. വിജ്ഞാപനം www.bemlindia.inൽ. അപേക്ഷഫീസ് 200 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ 18 വൈകീട്ട് ആറുവരെ അപേക്ഷിക്കാം. സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.