ആണവ ഗവേഷണ കേന്ദ്രത്തിൽ ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്
text_fieldsകേന്ദ്ര ആണവോർജ വകുപ്പിന് കീഴിലുള്ള കൽപാക്കം ഇന്ദിര ഗാന്ധി ആണവ ഗവേഷണ കേന്ദ്രം വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വനിതകളെയും പരിഗണിക്കും. 91 ഒഴിവുകളുണ്ട്.
സയന്റിഫിക് ഓഫിസർ/ഇ (മെഡിക്കൽ), ജനറൽ സർജറി, ഒഴിവ് 1, ന്യൂക്ലിയർ മെഡിസിൻ 1, പ്രായപരിധി 50 വയസ്സ്.
സയന്റിഫിക് ഓഫിസർ/ഡി (മെഡിക്കൽ) ഡെന്റൽ പ്രോസ്തോഡോണ്ടിക്സ് 1, അനസ്തേഷ്യ 1, ഒഫ്താൽമോളജി 2, ഗൈനക്കോളജി 2, റേഡിയോളജി 4, പീഡിയാട്രിക്സ് 2, ഇ.എൻ.ടി 1, ന്യൂക്ലിയർ മെഡിസിൻ 2, ജനറൽ സർജറി 1, ഹ്യൂമൻ/ മെഡിക്കൽ ജനിറ്റിക്സ് 1.
സയന്റിഫിക് ഓഫിസർ/സി (മെഡിക്കൽ)-ജനറൽ ഡ്യൂട്ടി/കാഷ്യാലിറ്റി മെഡിക്കൽ ഓഫിസർ-15.
ടെക്നിക്കൽ ഓഫിസർ/ ബി-ഫിസിയോതെറപ്പി 1, സയന്റിഫിക് അസിസ്റ്റന്റ്/ സി-മെഡിക്കൽ സോഷ്യൽ വർക്കർ 1, നഴ്സ്/എ, ഒഴിവുകൾ 27.
സയന്റിഫിക് അസിസ്റ്റന്റ്/ ബി-പത്തോളജി 6, റേഡിയോളജി 1, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് 4, ശമ്പളം 35400 രൂപ.
ഫാർമസിസ്റ്റ്/ബി-14.
ടെക്നീഷ്യൻ/ബി-ഓർത്തോപിഡിക് 1, ഇ.സി.ജി 1, കാർഡിയോ സോനോഗ്രഫി 1.
വിജ്ഞാപനം https://www.igcar.gov.in/recruitment.html ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ജൂൺ 30വരെ അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.