കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഡ്രൈവർ-കം-കണ്ടക്ടർ ഒഴിവുകൾ
text_fieldsകെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ സർവിസ് നടത്തുന്നതിലേക്ക് കരാർ വ്യവസ്ഥയിൽ ഡ്രൈവർ-കം-കണ്ടക്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cmd.kerala.gov.inൽ. തിരഞ്ഞെടുക്കപ്പെടുന്നവർ 30,000 രൂപ സെക്യൂരിറ്റി നിക്ഷേപമായി നൽകണം.
യോഗ്യത: ഹെവി ഡ്രൈവിങ് ലൈസൻസുണ്ടാകണം. മോട്ടോർവാഹന വകുപ്പിൽനിന്ന് നിശ്ചിത സമയത്തിനകം കണ്ടക്ടർ ലൈസൻസ് നേടണം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ചുവർഷത്തിൽ കുറയാതെയുള്ള ഡ്രൈവിങ് പരിചയം വേണം. പ്രായപരിധി 55. വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള പരിജ്ഞാനവും അഭിലഷണീയം.
നല്ല ആരോഗ്യവും കാഴ്ചശക്തിയും വേണം. പത്താം ക്ലാസ് പാസാകണം. വനിത ഡ്രൈവർ-കം-കണ്ടക്ടർ നിയമനത്തിനുള്ള യോഗ്യത മാനദണ്ഡങ്ങൾ സി.എം.ഡിയുടെ പ്രത്യേക വിജ്ഞാപനത്തിലുണ്ട്. ഓൺലൈനായി ജനുവരി 26നകം അപേക്ഷിക്കണം.
ചുരുക്കപ്പട്ടിക തയാറാക്കി ഡ്രൈവിങ് ടെസ്റ്റും ഇൻറർവ്യൂവും നടത്തി തിരഞ്ഞെടുക്കും. പരിശീലനം പൂർത്തിയാക്കി ഒരു വർഷം സേവനമനുഷ്ഠിക്കണം. അല്ലാത്തപക്ഷം സെക്യൂരിറ്റി തുക തിരികെ ലഭിക്കില്ല. ദിവസവേതനം എട്ടു മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികം ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും 130 രൂപ വീതം അനുവദിക്കും. സേവന-വേതന വ്യവസ്ഥകളടക്കം കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.