വി.എസ്.എസ്.സിയിൽ ഡ്രൈവർ, 18 ഒഴിവുകൾ
text_fieldsകേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) ലൈറ്റ്/ഹെവി വെഹിക്കിൾ ഡ്രൈവർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. 18 ഒഴിവുകളുണ്ട്. വനിതകൾക്കും അപേക്ഷിക്കാം.
1. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഒഴിവുകൾ 9 (ജനറൽ-5, ഒ.ബി.സി-2, എസ്.സി-1, ഇ.ഡബ്ല്യു.എസ്-1, വിമുക്തഭടൻ-1). യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, പ്രാബല്യത്തിലുള്ള ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. മൂന്ന് വർഷത്തെ മുൻപരിചയം വേണം.2. ഹെവി വെഹിക്കിൾ ഡ്രൈവർ, ഒഴിവുകൾ 9 (ജനറൽ-5, ഒ.ബി.സി-2, എസ്.സി-1, ഇ.ഡബ്ല്യു.എസ്-1, വിമുക്തഭടൻ-1).
യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, പ്രാബല്യത്തിലുള്ള ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ്. അഞ്ചു വർഷത്തെ മുൻപരിചയം വേണം(ഇതിൽ മൂന്നുവർഷം ഹെവി വെഹിക്കിൾ ഡ്രൈവർ).വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം (പരസ്യ നമ്പർ vssc-328) www.vssc.gov.inൽ ലഭിക്കും. അപേക്ഷ ഓൺലൈനായി നവംബർ 13 മുതൽ 27 വൈകീട്ട് അഞ്ചുമണി വരെ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.