ദൂബൈയിൽ സർക്കാർ ജോലി നേടാൻ അവസരം
text_fieldsദുബൈയിൽ സർക്കാർ മേഖലയിലേക്ക് കൂടുതൽ കഴിവും, പ്രാപ്തിയുമുള്ള ആളുകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ dubai careers.ae എന്ന വെബ് സൈറ്റിന് തുടക്കം കുറിച്ചു. Linkd in, ഒറാക്കിളും ആയി സഹകരിച്ചാണ് സ്മാർട്ട് ദുബൈയുടെ ഭാഗമായ ഈ പുതിയ സംരംഭം. പതിവു രീതിയിൽ നിന്നും വ്യത്യസ്തമായി ജോലി അന്വേഷണവും, റിക്രൂട്ട്മെൻറും വെറും ബട്ടണമർത്തലിലൂടെ ഈ ഓൺലൈൻ സംരംഭം എളുപ്പമാക്കിത്തരുന്നു.വിവിധ തൊഴിൽ രംഗത്ത് മുൻ പരിചയമുള്ളവർക്ക് പുറമെ പുതുതായി പഠിച്ചിറങ്ങിയവർക്കും യോഗ്യതക്കനുയോജ്യമായ ജോലി ഈ വെബ്സൈറ്റ് വഴി കണ്ടെത്താനാവും.
2071 ൽ ദൂബൈയെ ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റിയാക്കി മാറ്റുക എന്ന വിഷന്റെ ഭാഗമായി ജോലി അന്വേഷിക്കുന്ന സ്വദേശികൾക്കും, യു.എ.ഇക്കകത്തും പുറത്തുമുള്ളവർക്കും സർക്കാർ സഹായത്തോടെ അവസരമൊരുക്കുകയും അവരുടെ കഴിവുകൾ ഈ മേഖലകളിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
പ്രധാനമായും പുതുതായി പഠിച്ചിറങ്ങി ജോലി അന്വേഷിക്കുന്ന വരെയാണ് ഇത് ലക്ഷ്യമിടുന്നത്. സോഷ്യൽ മീഡിയയിലൂടെ സ്വയം പ്രചരണം നടത്തി കരിയർ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന പുതു തലമുറക്ക് തീർച്ചയായും ഇത് നല്ലൊരു പ്ലാറ്റ്ഫോമാണെന്ന് ദുബൈ സ്മാർട്ട് ഒാഫീസ് ഡയറക്ർ ജനറൽ ഡോ: ആയിശാ ബിൻത് ബുത്തി ബിൻ ബിഷ്ർ പറഞ്ഞു. തൊഴിൽ മേഖലകളിൽ പുതുതായി പഠിച്ചിറങ്ങിയ ബിരുദക്കാരെയാണ് ആവശ്യം. വ്യത്യസ്തമായ ആശയങ്ങളും കഴിവുകളും ഉപയോഗിച്ച് ഈ മേഖലകളിൽ വലിയമാറ്റങ്ങൾ കൊണ്ടുവരാൻ അവർക്കേ കഴിയൂ. അതിന് കഴിവും യോഗ്യതയും ഉളള പുതിയ ആളുകളെ ആ രംഗത്തേക്ക് കൊണ്ടുവരണം. അതിന്റെ ഭാഗമായാണ് ഈ വെബ്സൈറ്റ് സംരംഭമെന്നും അവർ വ്യക്തമാക്കി.
ജോബ് പോർട്ടലിൽ ഇതിനകം 30 ഗവൺമെന്റ് മേഖലകളിലായി 600 ഓളം ഒഴിവുകൾ രേഖപ്പെടുത്തിക്കഴിഞ്ഞു .സ്വകാര്യ മേഖലകളിലെ ഒഴിവുകളിലേക്കും ഇത് പിന്നീട് ഉപയോഗപ്പെടുത്തും. അപേക്ഷകർക്ക് നേരിട്ട് ഈ സൈറ്റിൽ രജിസ്ട്രർ ചെയ്യാം. പ്രൊഫൈൽ പ്രത്യേകം യൂനിവേഴ്സൽ പോർട്ട് ഫോളിയോ ആക്കി ഒന്നിലധികം ഒഴിവുകളിലേക്ക് ഉപയോഗിക്കാം. സുഹൃത്തിനെയോ, ബന്ധുവിനെയോ അവർക്ക് യോജിച്ച അവസരങ്ങrളിലേക്ക് Linkd in ലൂടെ ശുപാർശ ചെയ്യാം. തൊഴിൽ മേഖലകൾക്ക്, ഓരോ പോസ്റ്റിലേക്കും യോജിച്ച പ്രൊഫൈലുകളെ റാങ്കിംഗ് നടത്തി ഏറ്റവും മുകളിൽ വരുന്ന യോഗ്യതയുള്ള പ്രൊഫൈലുകൾ ഈ സ്മാർട്ട് സിസ്റ്റത്തിലൂടെ നൽകുന്നു. തൊഴിൽ ദാതാവിന് ഉദ്യോഗാർത്ഥിയെ ഏതവസരത്തിലും വീഡിയോ ഇന്റർവ്യൂ നടത്താനും ഇതിലൂടെ കഴിയുന്നു. ഇങ്ങനെ റിക്രൂട്ട്മെന്‍റ് ചിലവു കുറഞ്ഞതും, കൂടുതൽ എളുപ്പവും ആക്കിത്തരുന്നു. രജിസ്റ്റർ ചെയ്യാനായി താഴെ പറയുന്ന ലിങ്കിൽ ക്ളിക്ക് ചെയ്താൽ മതി,.
https://www.dubaicareers.ae/en/Pages/default.aspx
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.