ഇലക്ട്രോണിക്സ് കോർപറേഷനിൽ തൊഴിലവസരം
text_fieldsകേന്ദ്ര, പൊതുമേഖലാ സ്ഥാപനമായ ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്ന തീയതി ജൂൺ 15 വൈകീട്ട് 4 മണിവരെ ദീർഘിപ്പിച്ചു.
തസ്തികകൾ: 1. ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനി: ഒഴിവുകൾ-ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് 5, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 7, മെക്കാനിക്കൽ 13, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് 5. ശമ്പളനിരക്ക് 40,000-1,40,000 രൂപ. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ പി.ജി (എം.ഇ/എം.ടെക്). പ്രായപരിധി 27 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. ദേശീയതലത്തിൽ ടെസ്റ്റും ഇന്റർവ്യൂവും നടത്തിയാണ് സെലക്ഷൻ.
2. ട്രെയിനി ഓഫിസർ (ഫിനാൻസ്): ഒഴിവുകൾ 7, യോഗ്യത: സി.എ/സി.എം.എ. ശമ്പളനിരക്ക് 40,000-1,40,000 രൂപ. പ്രായപരിധി 27 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. സെലക്ഷൻ ടെസ്റ്റും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ/നാഗ്പൂർ, ന്യൂഡൽഹി/നോയിഡ, കൊൽക്കത്ത പരീക്ഷാ കേന്ദ്രങ്ങളായിരിക്കും.
3. ടെക്നീഷ്യൻ ഗ്രേഡ്-2, ശമ്പളം 20480 രൂപ. ട്രേഡുകൾ-ഇലക്ട്രോണിക്സ് മെക്കാനിക് 7, ഇലക്ട്രീഷ്യൻ 6, മെഷ്യനിസ്റ്റ് 7, ഫിറ്റർ 10. യോഗ്യത: എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റും (എൻ.ടി.സി വിത്ത് എൻ.എ.സി) അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ഐ.ടി.ഐ സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 27 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
എഴുത്തുപരീക്ഷയും ട്രേഡ് ടെസ്റ്റും നടത്തി തെരഞ്ഞെടുക്കും. ദക്ഷിണേന്ത്യയിൽ ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് പരീക്ഷാകേന്ദ്രങ്ങളാണ്.
വിശദവിവരങ്ങൾ www.ecil.co.in/careersൽ ലഭിക്കും. നിർദേശാനുസരണം ഓൺലൈനായി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.