Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഭെല്ലിൽ എൻജിനീയർ

ഭെല്ലിൽ എൻജിനീയർ

text_fields
bookmark_border
ഭെല്ലിൽ എൻജിനീയർ
cancel
ബം​ഗ​ളൂ​രു​വി​ലെ ഭാ​ര​ത്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ലി​മി​റ്റ​ഡി​ൽ (ഭെ​ൽ) എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ ക​രാ​ർ​വ്യ​വ​സ്​​ഥ​യി​ൽ ജോ​ലി ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രി​ൽ​നി​ന്ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ല​ക്​​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 50 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ത​സ്​​തി​ക​യു​ടെ പേ​ര്​ കോ​ൺ​ട്രാ​ക്​​ട്​​ എ​ൻ​ജി​നീ​യ​ർ എ​ന്നാ​ണ്. ഇ​ല​ക്​​ട്രോ​ണി​ക്​ വി​ഭാ​ഗ​ത്തി​ൽ 31ഉം ​മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ 19 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.

പ്രാ​യ​പ​രി​ധി: പ​ര​മാ​വ​ധി പ്രാ​യം 25 വ​യ​സ്സ്​. ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ന്​ 28 വ​യ​സ്സും എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 30 വ​യ​സ്സും. 
പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ൽ നി​യ​മാ​നു​സൃ​ത ഇ​ള​വ്​ ല​ഭി​ക്കും.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​​ ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​​ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​/​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ക​മ്യൂ​ണി​ക്കേ​ഷ​ൻ/​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ എ​ന്നി​വ​യി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ​യു​ള്ള ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദം. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പാ​സ്​ മാ​ർ​ക്ക്​ മ​തി.

തെ​ര​ഞ്ഞെ​ടു​പ്പ്​: എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും ഇ​ൻ​റ​ർ​വ്യൂ​വി​​െൻറ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്.
അ​പേ​ക്ഷ അ​യ​ക്കേ​ണ്ട​ത്​: ഒാ​ൺ​ലൈ​ൻ വ​ഴി മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​വൂ. 
www.belindia.com എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി ജൂ​ലൈ 19 മു​ത​ൽ​ അ​പേ​ക്ഷി​ക്കാം. 
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ആ​ഗ​സ്​​റ്റ്​ ര​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineerBEL
News Summary - Engineer in BEL
Next Story