കെ-ഫോണിൽ എൻജിനീയർ, എക്സിക്യൂട്ടിവ് ഒഴിവ്
text_fieldsകേരള ഫൈബർ ഓപ്ടിക്, നെറ്റ്‍വർക്ക് ലിമിറ്റഡ് (കെ-ഫോൺ) പ്രോജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാർനിയമനത്തിന് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.cmd.kerala.gov.inൽ. തസ്തികകൾ ചുവടെ:
1. ചീഫ് ഫിനാൻസ് ഓഫിസർ (CFO) ഒഴിവ് -1. ശമ്പളം: 1,08,764 രൂപ. യോഗ്യത: ICAI അസോസിയേഷൻ/എം.കോം/എം.ബി.എ (ഫിനാൻസ്)/CAIIB, എട്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 1.11.2023ൽ 45. കരാർനിയമനം അഞ്ചുവർഷത്തേക്ക്.
2. എൻ.ഒ.സി എക്സിക്യൂട്ടിവ്സ്: ഒഴിവുകൾ 4. ജോലിസ്ഥലം-നെറ്റ്‍വർക്ക് ഓപറേറ്റിങ് സെന്റർ, കാക്കനാട്. ജൂനിയർ എൻജിനീയർ ഒഴിവുകൾ -8, ജോലിസ്ഥലം-കോർപറേഷൻ ഓഫിസ് തിരുവനന്തപുരം. ഡിസ്ട്രിക്ട് എൻജിനീയർ ഒഴിവുകൾ -14. ഓരോ ജില്ലയിലും ഓരോ ഒഴിവ് വീതം. കരാർനിയമനം ഒരുവർഷത്തേക്ക്. പ്രതിമാസ ശമ്പളം 45000 രൂപ. യോഗ്യത: എൻജിനീയറിങ് ബിരുദം, ഒരുവർഷത്തെ പ്രവൃത്തിപരിചയം. ഇലക്ട്രിക്കൽ/കമ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 40.
3. നെറ്റ്‍വർക്ക് എക്സ്പേർട്ട് ഒഴിവ് 1. ജോലിസ്ഥലം കാക്കനാട്. പ്രതിമാസ ശമ്പളം 75000 രൂപ. യോഗ്യത: എൻജിനീയറിങ് ബിരുദവും CCNP/JNCPയും. ടെലികോം നെറ്റ്‍വർക്ക് ഇൻഫ്രാസ്ട്രക്ചർ കോൺഫിഗറേഷൻ ആൻഡ് മെയിന്റനൻസിൽ ചുരുങ്ങിയത് അഞ്ച് വർഷത്തെ പരിചയം. പ്രായം 40.
21ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.