എൻ.ടി.പി.സിയിൽ എൻജിനീയർ: 100 ഒഴിവുകൾ
text_fieldsകേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻ.ടി.പി.സി ലിമിറ്റഡ് പ്രോജക്ട് എറക്ഷൻ/കൺസ്ട്രക്ഷൻ മേഖലയിലേക്ക് പ്രവൃത്തി പരിചയമുള്ള എൻജിനീയർമാരെ തേടുന്നു. വിവിധ ഡിസിപ്ലിനുകളിലായി 100 ഒഴിവുകളുണ്ട്. ശമ്പളനിരക്ക് 50000-160000 രൂപ. എൻജിനീയർ-ഇലക്ട്രിക്കൽ എറക്ഷൻ: ഒഴിവ് 30; മെക്കാനിക്കൽ എറക്ഷൻ 35, സിവിൽ കൺസ്ട്രക്ഷൻ 35. എസ്.സി/എസ്.ടി/ഒ.ബി.സി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് ഒഴിവുകളിൽ സംവരണമുണ്ട്.
യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത ബി.ഇ/ബി.ടെക് ബിരുദവും നാലുവർഷത്തെ എക്സിക്യൂട്ടിവ് എക്സ്പീരിയൻസും ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്സ്. ഭാരത പൗരന്മാർക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫീസ് 300 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർ, വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ഡബിറ്റ്/ക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടക്കാം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ntpc.co.in/careersൽ ലഭിക്കും. നിർദേശാനുസരണം ഓൺലൈനായി ജനുവരി 3 വരെ അപേക്ഷ സമർപ്പിക്കാം.
പട്ടികജാതി/വർഗം, ഒ.ബി.സി നോൺ ക്രീമിലെയർ, ഭിന്നശേഷിക്കാർ (പി.ഡബ്ല്യു.ബി.ഡി), വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. സെലക്ഷൻ ടെസ്റ്റ്/ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എൻ.ടി.പി.സിയുടെ ഏതെങ്കിലും പ്രോജക്ട്/സ്റ്റേഷനുകളിലാവും നിയമനം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.