ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ 200 എൻജിനീയർ പോസ്റ്റുകളിൽ ഒഴിവ്
text_fieldsഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (HPCL) 200 എൻജിനീയർമാരെ തെരഞ്ഞെടുക്കുന്നു. മെക്കാനിക്കൽ (ഒഴിവുകൾ -120), സിവിൽ (30), ഇലക്ട്രിക്കൽ (25), ഇൻസ്ട്രുമെേൻറഷൻ (25) ബ്രാഞ്ചുകാർക്കാണ് അവസരം.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ/ തത്തുല്യ ഗ്രേഡിൽ കുറയാതെ നാലു വർഷത്തെ ഫുൾടൈം ബി.ഇ/ബി.ടെക്. SC/ST/PWD വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക്. അവസാന വർഷ/സെമസ്റ്റർ എൻജിനീയറിങ് ബിരുദ വിദ്യാർഥികളെയും പരിഗണിക്കും. പ്രായം: 25. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം ഇളവുണ്ട്.
വിശദവിവരങ്ങളൾ www.hindustan Petroleum.com ൽ. അപേക്ഷാഫീസ് 1180 രൂപ. SC/ST/PWD വിഭാഗങ്ങൾക്ക് ഫീസില്ല. െഡബിറ്റ്/െക്രഡിറ്റ് കാർഡ് വഴി ഓൺലൈനായി ഫീസ് അടക്കാം. അപേക്ഷ ഓൺലൈനായി http://jobs.hpcl.co.in/recruit_ New എന്ന പോർട്ടലിൽ ഏപ്രിൽ 15വരെ ഇപ്പോൾ സമർപ്പിക്കാം.
കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ഗ്രിപ് ടാസ്ക്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ശമ്പള നിരക്ക്: 50,000-1,60,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് വെബസൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.