ആർ.െഎ.ടി.ഇ.എസിൽ എൻജിനിയർ
text_fieldsകേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ആർ. െഎ.ടി.ഇ.എസിൽ വിവിധ തസ്തികകളിലായി 50 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവ് എന്ന ക്രമത്തിൽ:
1. അസിസ്റ്റൻറ് മാനേജർ (മെക്കാനിക്കൽ)- 10 (ജനറൽ-6, ഒ.ബി.സി-2, എസ്.സി-1, എസ്.ടി-1)
2. എൻജിനീയർ (മെക്കാനിക്കൽ)-25 (ജനറൽ-18, ഒ.ബി.സി-3, എസ്.സി-1, എസ്.ടി-3)
3. അസിസ്റ്റൻറ് മാനേജർ (ഇലക്ട്രിക്കൽ)-5 (ജനറൽ-3, ഒ.ബി.സി-1, എസ്.സി-1)
4. എൻജിനീയർ (ഇലക്ട്രിക്കൽ)-10 (ജനറൽ-7, ഒ.ബി.സി-1, എസ്.സി-1, എസ്.ടി-1). ഇതിൽ രണ്ട് തസ്തിക ഭിന്നശേഷിക്കാർക്കായി നീക്കിവെച്ചിട്ടുണ്ട്.
പ്രായം: അസി. മാനേജർ (മെക്കാനിക്കൽ), അസി. മാനേജർ (ഇലക്ട്രിക്കൽ) തസ്തികകൾക്ക് 35 വയസ്സ്. മറ്റ് തസ്തികകൾക്ക് 32 വയസ്സ്. 01-09-2017 മുതലാണ് പ്രായം കണക്കാക്കുക.
ശമ്പളം: അസി. മാനേജർ (മെക്കാനിക്കൽ): 20,600-46500രൂപ
എൻജിനീയർ (മെക്കാനിക്കൽ): 16,400-40,500 രൂപ.
അസി. മാനേജർ (ഇലക്ട്രിക്കൽ): 20,600-46,500 രൂപ.
എൻജിനീയർ (ഇലക്ട്രിക്കൽ): 16,400-40,500 രൂപ.
യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ ഫുൾടൈം ബിരുദം. അസി. മാനേജർ മെക്കാനിക്കലിന് അഞ്ചുവർഷത്തെയും എൻജിനീയറിങ് മെക്കാനിക്കലിന് രണ്ടു വർഷത്തെയും പരിചയം.
അസി. മാനേജർ (ഇലക്ട്രിക്കൽ), എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികകൾക്ക് ഇലക്ട്രിക്കൽ എൻജിനീയറിങ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ ഫുൾടൈം ബിരുദം. എൻജിനീയറിങ് ഇലക്ട്രിക്കലിന് അഞ്ചുവർഷവും എൻജിനീയർ ഇലക്ട്രിക്കലിന് രണ്ട് വർഷവും പരിചയം. പ്രവൃത്തിപരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
യോഗ്യതയിൽ എസ്.സി/എസ്.ടി/ഒ.ബി.സി/പിഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക് മതി. 01-09-2017 അടിസ്ഥാനമാക്കിയാണ് പരിചയം കണക്കാക്കുക.
തെരഞ്ഞെടുപ്പ്: അപേക്ഷകളിൽനിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് എഴുത്തുപരീക്ഷയും ഇൻറർവ്യൂവും നടത്തിയായിരിക്കും തെരഞ്ഞെടുക്കുക.
അപേക്ഷ ഫീസില്ല.
ഒാൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. https://ritesltd.com/https://ritesltd.com/ എന്ന വെബ്സൈറ്റിൽ കരിയർ എന്ന ലിങ്കിലൂടെ ഒാൺലൈനായി അപേക്ഷ സമർപ്പിച്ചാൽ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കും പരീക്ഷ. ഏത് വേണെമന്ന് ഉദ്യോഗാർഥികൾക്ക് തെരഞ്ഞെടുക്കാം. രജിസ്ട്രേഷൻ പൂർത്തിയാവുന്നതോടെ ഒാഫിസിൽനിന്ന് അറിയിപ്പ് ലഭിക്കും.
ഇതിനുശേഷം മാത്രമേ ഹാർഡ് കോപ്പി ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് അയക്കാവൂ.
അപേക്ഷയുടെ ഹാർഡ് കോപ്പി ഡൗൺലോഡ് ചെയ്തെടുത്ത് യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു കോപ്പിയും സഹിതം Assistant Manager (p), Rectt.,Ltd., RITES Bhawan, Plot No.1, Sector-29, Gurgaon- 122001, Haryana എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 10. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.