കേന്ദ്ര സർവിസിൽ എൻജിനീയർ ഒഴിവുകൾ
text_fieldsയു.പി.എസ്.സി 2024 വർഷത്തെ എൻജിനീയറിങ് സർവിസസ് പരീക്ഷക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒന്നാംഘട്ട പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 18ന് ദേശീയതലത്തിൽ നടത്തും. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗങ്ങളിലായി 167 ഒഴിവുകളാണുള്ളത്.
സിവിൽ എൻജിനീയറിങ് വിഭാഗത്തിന് സെൻട്രൽ എൻജിനീയറിങ് സർവിസ് (റോഡ്സ്), ബോർഡർ റോഡ്സ് എൻജിനീയറിങ് സർവിസ്, ഇന്ത്യൻ ഡിഫൻസ് സർവിസ്, സെൻട്രൽ വാട്ടർ എൻജിനീയറിങ് സർവിസ്, ഇന്ത്യൻ സ്കിൽ ഡെവലപ്മെന്റ് സർവിസ് എന്നിവയിലും മെക്കാനിക്കൽ എൻജിനീയർമാർക്ക് ജി.എസ്.ഐ എൻജിനീയറിങ് സർവിസ്, ഇന്ത്യൻ ഡിഫൻസ് സർവിസ്, നേവൽ ആർമമെന്റ് സർവിസ്, സെൻട്രൽ വാട്ടർ എൻജിനീയറിങ് സർവിസ്, ഡിഫൻസ് എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് സർവിസ് എന്നിവയിലും ഇലക്ട്രിക്കൽ എൻജിനീയർമാർക്ക് ഡിഫൻസ്, സെൻട്രൽ പവർ എൻജിനീയറിങ് സർവിസ്, നേവൽ ആർമമെന്റ് സർവിസ്, ഡിഫൻസ് എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് സർവിസ് എന്നിവയിലും ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിന് ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവിസ്, ടെലികമ്യൂണിക്കേഷൻ സർവിസ്, നേവൽ ആർമമെന്റ് സർവിസ്, നേവൽ മെറ്റീരിയൽ മാനേജ്മെന്റ് സർവിസ് മുതലായവയിലും നിയമനം ലഭിക്കും.
പ്രിലിമിനറി, മെയിൻ പരീക്ഷകളിൽ യോഗ്യത നേടുന്നവരെ അഭിമുഖം നടത്തിയാണ് സെലക്ഷൻ. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി പരീക്ഷാകേന്ദ്രങ്ങളാണ്. വിജ്ഞാപനം www.upsc.gov.inൽ.
ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്കും എം.എസ് സി വയർലെസ് കമ്യൂണിക്കേഷൻ ഇലക്ട്രോണിക്സ്, റേഡിയോ ഫിസിക്സ്/റേഡിയോ എൻജിനീയറിങ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായം: 21-30. നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാഫീസ് 200 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്കും ഫീസില്ല. www.upsconline.nic.inൽ നിർദേശാനുസരണം ഓൺലൈനായി സെപ്റ്റംബർ 26വരെ അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.