കരസേനയിൽ എൻജിനീയറിങ് ബിരുദക്കാർക്ക് ഓഫിസറാകാം: ഒഴിവുകൾ 189
text_fieldsവിജ്ഞാപനം www.joinindianarmy.nic.inൽ •ഓൺലൈൻ അപേക്ഷ ഫെബ്രുവരി ഒമ്പതിനകം
കരസേനയിൽ എൻജിനീയറിങ് ബിരുദക്കാർക്ക് ഷോർട്ട് സർവിസ് കമീഷനിലൂടെ ഓഫിസറാകാം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അവസരം. സൈനികരുടെ വിധവകൾക്കും റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം. വിവിധ എൻജിനീയറിങ് സ്ട്രീമുകളിലായി 189 ഒഴിവുകളുണ്ട്. സിവിൽ, ആർക്കിടെക്ചർ -49, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ഐ.ടി-42, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ -17, ഇലക്ട്രോണിക്സ് -26, മെക്കാനിക്കൽ -32, മറ്റ് ബ്രാഞ്ചുകൾ -9. എസ്.എസ്.സി ടെക് പുരുഷന്മാർക്കുള്ള ഒഴിവുകളാണിത്.
എസ്.എസ്.സി ടെക് വനിതകൾക്കായി 14 ഒഴിവുകളാണുള്ളത്. സിവിൽ -3, കമ്പ്യൂട്ടർ സയൻസ് -5, ഇലക്ട്രിക്കൽ-1, ഇലക്ട്രോണിക്സ്-2, മെക്കാനിക്കൽ -3, സൈനികരുടെ വിധവകൾക്ക് രണ്ട് ഒഴിവുകൾ ലഭ്യമാണ്. യോഗ്യത: ഏതെങ്കിലും ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം. അവസാനവർഷ/സെമസ്റ്റർ ബി.ഇ/ബി.ടെക്/ബി.ആർക്/എം.എസ്.സിക്കാരെയും പരിഗണിക്കും. 2023 ഒക്ടോബർ ഒന്നിന് മുമ്പ് പരീക്ഷകൾ പൂർത്തിയാക്കിയിരിക്കണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടാകണം.
പ്രായപരിധി 2023 ഒക്ടോബർ ഒന്നിന് 20-27. 1996 ഒക്ടോബർ രണ്ടിനും 2003 ഒക്ടോബർ ഒന്നിനും മധ്യേ ജനിച്ചവരാകണം. സൈനികരുടെ വിധവകൾക്ക് 35 വയസ്സുവരെയാകാം. വിശദവിവരങ്ങൾ www.joinindianarmy.nic.inൽ. ഓൺലൈനായി അപേക്ഷ ഫെബ്രുവരി ഒമ്പത് വൈകീട്ട് മൂന്നുവരെ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.