എൻജിനീയറിങ്/ ഫാർമസി/ ആർക്കിടെക്ചർ: ഫീസടക്കാനുള്ള സമയം ഇന്ന് അവസാനിക്കും
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്/ഫാർമസി/ ആർക്കിടെക്ചർ കോഴ്സുകളിൽ അലോട്ട്മെൻറ് ലഭിച്ചവർ ശനിയാഴ്ച വൈകീട്ട് അഞ്ചിനകം ഫീസടച്ച് പ്രവേശനം ഉറപ്പാക്കണം.
ആദ്യഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ചവർ കോളജിൽ എത്തി പ്രവേശനം നേടേണ്ടതില്ല. ഫീസടച്ചില്ലെങ്കിൽ അലോട്ട്മെൻറ് നഷ്ടപ്പെടുകയും ബന്ധെപ്പട്ട സ്ട്രീമിലെ ഉയർന്ന ഒാപ്ഷനുകൾ റദ്ദാവുകയും ചെയ്യും. രണ്ടാം അലോട്ട്മെൻറിലേക്ക് പരിഗണിക്കാൻ അപേക്ഷകർ ഞായറാഴ്ച ഉച്ചക്ക് ശേഷം രണ്ടിനകം ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷൻ നടത്തണം.
ഒാപ്ഷൻ കൺഫർമേഷന് വേണ്ടി വിദ്യാർഥികൾ പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ കാൻഡിഡേറ്റ് പോർട്ടലിൽ പ്രവേശിച്ച് 'Confirm' ബട്ടൺ ക്ലിക്ക് ചെയ്യണം. ഇൗ ഘട്ടത്തിൽ നിലവിലുള്ള ഒാപ്ഷനുകൾ പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്തവ ഒഴിവാക്കാനും അവസരമുണ്ടാകും. പുതുതായി ഉൾപ്പെടുത്തിയ കോളജുകളിലേക്ക്/ കോഴ്സുകളിലേക്ക് ഇൗ ഘട്ടത്തിൽ ഒാപ്ഷൻ നൽകാം.
ഒാപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ രണ്ടാം അലോട്ട്മെൻറിന് പരിഗണിക്കില്ല. രണ്ടാം അലോട്ട്മെൻറ് 19ന് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിക്കുന്നവർ 20 മുതൽ 25ന് വൈകീട്ട് നാലിന് മുമ്പായി ഫീസടച്ച് കോളജിൽ പ്രവേശനം നേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.