പ്രവേശന പരീക്ഷ എൻജിനീയറിങ്ങിനു മാത്രം; ആർക്കിടെക്ചറിന് ‘നാറ്റാ’ യോഗ്യത വേണം
text_fieldsപ്രഫഷനൽ ഡിഗ്രി കോഴ്സുകളിൽ പ്രവേശനത്തിന് സംസ്ഥാനതലത്തിൽ എൻട്രൻസ് പരീക്ഷ നടത്തുന്നത് എൻജിനീയറിങ്ങിനു മാത്രമാണ്. ഗണിതശാസ്ത്രാഭിരുചിയുള്ളവർക്കാണ് എൻജിനീയറിങ് പഠനം അനുയോജ്യമാവുക.
എൻജിനീയറിങ് പ്രവേശനത്തിന് മാത്തമാറ്റിക്സിന് 50 ശതമാനം മാർക്കിൽ കുറയാതെയും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയും നേടി പ്ലസ്ടു/ഹയർസെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. ൈഫനൽ യോഗ്യത പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. എന്നാൽ, സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ പ്രവേശനത്തിന് 45 ശതമാനം മാർക്ക് മതി.
കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവർക്ക് കമ്പ്യൂട്ടർ സയൻസ്/ബേയാടെക്നോളജി/ബയോളജിയുടെ മാർക്ക് പരിഗണിക്കും.എൻജിനീയറിങ് പ്രവേശനപരീക്ഷ ഏപ്രിൽ 23, 24 തീയതികളിലാണ്. ഒബ്ജക്ടിവ് മൾട്ടിപ്പ്ൾ ചോയ്സ് മാതൃകയിൽ രണ്ട് പേപ്പറുകൾ പരീക്ഷക്കുണ്ട്. ഏപ്രിൽ 23ന് രാവിലെ 10 മുതൽ 12.30വരെ നടത്തുന്ന ഒന്നാമത്തെ പേപ്പറിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലാണ് ചോദ്യങ്ങൾ. ഏപ്രിൽ 24ന് രാവിലെ 10 മുതൽ 12.30വരെ നടത്തുന്ന രണ്ടാമത്തെ പേപ്പറിൽ മാത്തമാറ്റിക്സ് വിഷയത്തിലാണ് േചാദ്യങ്ങളുണ്ടാവുക. ഇൗ രണ്ട് പേപ്പറുകളും എൻജിനീയറിങ് പ്രവേശനത്തിന് നിർബന്ധമായും അഭിമുഖീകരിച്ചിരിക്കണം.
സംസ്ഥാന പ്രവേശന പരീക്ഷ കമീഷണറാണ് പരീക്ഷ നടത്തി റാങ്ക്ലിസ്റ്റ് തയാറാക്കുന്നത്. ഒാരോ പേപ്പറിനും 150 മിനിറ്റിൽ 120 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം.
ബി.ഫാം പ്രവേശനം
‘ബി.ഫാം’ കോഴ്സിലേക്ക് പ്രത്യേകം പ്രവേശനപരീക്ഷയില്ല. എന്നാൽ, എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ പേപ്പർ ഒന്നിൽ യോഗ്യത നേടുന്നവരെയാണ് ബി.ഫാം അഡ്മിഷനായി പരിഗണിക്കപ്പെടുന്നത്.
എൻജിനീയറിങ് പ്രവേശന പരീക്ഷ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൊടുപുഴ, കട്ടപ്പന, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിേക്കാട്, വയനാട്, കണ്ണൂർ, കാസർകോട്, മുംബൈ, ന്യൂഡൽഹി, ദുബൈ കേന്ദ്രങ്ങളിലാണ് നടത്തുന്നത്. എൻട്രൻസ് പരീക്ഷയുടെ സിലബസ് വെബ്സൈറ്റിലുണ്ട്.
ഒാരോ ശരിയുത്തരത്തിനും നാലു മാർക്ക് വീതം. ഉത്തരം തെറ്റിയാൽ സ്കോർ ചെയ്തതിൽനിന്ന് ഒാരോ മാർക്ക് വീതം കുറക്കും. മൂല്യനിർണയത്തിന് നെഗറ്റിവ് മാർക്കിങ് രീതിയാണ്. ഉത്തരം അറിയാത്ത ചോദ്യങ്ങൾ വിട്ടുകളഞ്ഞാൽ മാർക്ക് കുറയില്ല. ഒാരോ പേപ്പറിലും ഒറ്റ ചോദ്യത്തിനെങ്കിലും ഉത്തരം കണ്ടെത്താൻ കഴിയാത്തവരെ എൻജിനീയറിങ്/ബി.ഫാം റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. ഇത്തരക്കാരെ അേയാഗ്യരായി കണക്കാക്കും.
എൻജിനീയറിങ് പ്രവേശന പരീക്ഷക്കും യോഗ്യത പരീക്ഷക്കും 50:50 എന്ന അനുപാതത്തിൽ തുല്യ വെയിറ്റേജ് നൽകിയാണ് റാങ്ക്ലിസ്റ്റ് തയാറാക്കുന്നത്. പേപ്പർ ഒന്നിനും രണ്ടിനും മിനിമം 10 മാർക്ക് നേടുന്നവരെയാണ് റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ, പട്ടികജാതി/വർഗക്കാർക്ക് ഇൗ വ്യവസ്ഥ ബാധകമല്ല.
ബി.ആർക് പ്രവേശനം
‘ബി.ആർക്’ കോഴ്സ് പ്രവേശനത്തിന് മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് മൊത്തത്തിൽ 50 ശതമാനത്തിൽ കുറയാതെ ഹയർ െസക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. 50 ശതമാനം മാർക്കിൽ കുറയാത്ത ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമക്കാരെയും പരിഗണിക്കും. ഫൈനൽ േയാഗ്യത പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 2018 ജൂൺ 10നകം ‘NATA’ യോഗ്യത നേടുന്നവരെയാണ് ആർക്കിടെക്ചർ ഡിഗ്രി പ്രവേശനത്തിന് പരിഗണിക്കുന്നത്.
ആർക്കിടെക്ചർ റാങ്ക്ലിസ്റ്റ് തയാറാക്കുന്നത് NATA സ്കോറും യോഗ്യത പരീക്ഷക്ക് ലഭിച്ച മാർക്കും തുല്യപ്രാധാന്യത്തോടെ കണക്കിലെടുത്താണ്. NATAയിൽ 200ൽ ലഭിക്കുന്ന മാർക്കും േയാഗ്യത പരീക്ഷയിൽ ലഭിക്കുന്ന മാർക്കിെന 200ൽ ആക്കിയശേഷം ലഭിക്കുന്ന മാർക്കും തമ്മിൽ കൂട്ടും. ഇപ്രകാരം 400ൽ ലഭിക്കുന്ന മാർക്കിെൻറ അടിസ്ഥാനത്തിൽ റാങ്ക്ലിസ്റ്റ് തയാറാക്കും.
ജൂൺ 10നകം ‘നാറ്റാ’ സ്കോറും പ്ലസ്ടു മാർക്ക്ലിസ്റ്റും പരീക്ഷ കമീഷണർക്ക് സമർപ്പിക്കണം.
റാങ്ക്ലിസ്റ്റ് തയാറാക്കുന്നവിധം പ്രോസ്പെക്ടസിൽ ലഭ്യമാണ്.
എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർഥികൾ യോഗ്യത പരീക്ഷയുടെ അവസാനവർഷത്തെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് 2018 ജൂൺ അഞ്ചിനകം പ്രവേശനപരീക്ഷ കമീഷണർക്ക് സമർപ്പിക്കുകയും വേണം.
ബി.ടെക് കോഴ്സുകൾ
ഗവൺമെൻറ്/എയിഡഡ് എൻജിനീയറിങ് കോളജുകളിലും സർക്കാർ നിയന്ത്രിത/സ്വകാര്യ-സ്വാശ്രയ കോളജുകളിലുമാണ് നാലു വർഷത്തെ ഫുൾടൈം ബി.ടെക് കോഴ്സുകളിൽ പ്രവേശനം.
ഗവൺമെൻറ് മെറിറ്റ് സീറ്റുകളും മാനേജ്മെൻറ് സീറ്റുകളും ലഭ്യമാണ്. മെറിറ്റ് സീറ്റുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെൻറ് എൻട്രൻസ് പരീക്ഷ കമീഷണറാണ് നടത്തുന്നത്. കോളജ്/കോഴ്സ് ഒാപ്ഷനുകൾ പരിഗണിച്ച് മെറിറ്റടിസ്ഥാനത്തിലാണ് സീറ്റ് അലോട്ട്മെൻറ്.ബി.ടെക് കോഴ്സിൽ ഇനി പറയുന്ന 30 ബ്രാഞ്ചുകളിലാണ് പഠനാവസരം.
അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ, അഗ്രികൾചറൽ എൻജിനീയറിങ്, ഏയ്റോനോട്ടിക്കൽ, ഒാേട്ടാമൊബൈൽ, ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ, ബയോമെഡിക്കൽ, ബയോടെക്നോളജി, സിവിൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഡയറി ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കൽ ഇലക്ട്രേണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ, ഫുഡ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്, ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്, ഇൻഡ്ട്രിയൽ, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ (ഒാേട്ടാമൊബൈൽ), മെക്കാനിക്കൽ, മെക്കാനിക്കൽ (പ്രൊഡക്ഷൻ), മെക്കാട്രോണിക്സ്, മെറ്റലർജി, പോളിമർ എൻജിനീയറിങ്, പ്രൊഡക്ഷൻ, പ്രിൻറിങ് ടെക്നോളജി, നേവൽ ആർക്കിടെച്റർ ആൻഡ് ഷിപ് ബിൽഡിങ്.
കേരള ടെക്നിക്കൽ യൂനിവേഴ്സിറ്റി (കെ.ടി.യു), കേരള, എം.ജി, കാലിക്കറ്റ്, കുസാറ്റ്, അഗ്രികചർ, ഫിഷറീസ്, വെറ്ററിനറി സർവകലാശാലകളുടെ കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 207 എൻജിനീയറിങ്/ആർക്കിടെക്ചർ കോളജുകളിലാണ് ബി.ടെക്/ബി.ആർക് കോഴ്സുകൾ ലഭ്യമായിട്ടുള്ളത്. (സ്ഥാപനങ്ങളും കോഴ്സുകളും സീറ്റുകളും പ്രോസ്പെക്ടസിലുണ്ട്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.