ഇ.എസ്.െഎ.സി മെഡിക്കൽ കോളജിൽ അധ്യാപകർ
text_fieldsചെന്നൈയിലെ ഇ.എസ്.െഎ.സി മെഡിക്കൽ കോളജ്& പി.ജി.െഎ.എം.എസ്.ആറിൽ 18 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻറർവ്യൂവിെൻറ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രഫസർ-ഏഴ്, അസോസിയറ്റ് പ്രഫസർ-എട്ട്, അസി. പ്രഫസർ-മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.
മേയ് മൂന്ന്, നാല് തീയതികളിലാണ് ഇൻറർവ്യൂ. അപേക്ഷഫീസ്: 300രൂപ. എസ്.സി, എസ്.ടി, പി.ഡബ്യൂ.ഡി, വനിതകൾ, വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷഫീസില്ല. Conference Hall, 3rd floor, ESIC Medical college&PGIMSR, K.K. Nagar, Chennai-600078 ഇവിടെയായിരിക്കും ഇൻറർവ്യൂ.
കൂടുതൽ വിവരങ്ങൾക്ക് deanmc-kkn.tn@esic.nic.in എന്ന ഇ-മെയിൽ വിലാസത്തിലോ 044-24748959 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം. വിശദമായ വിജ്ഞാപനം www.esicmcpgimsrchennai.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.