ഒഡെപെക് മുഖേന തുർക്കി കപ്പൽശാലയിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം
text_fieldsതിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന തുർക്കിയിലെ പ്രമുഖ കപ്പൽശാലയിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/ ഡിപ്ലോമയും തൊഴിൽ പരിചയവും. പ്രായം: 25-45.
•പൈപ്പ് ഫിറ്റർ ഗ്രേഡ്- 1: ഓയിൽ ആൻഡ് ഗ്യാസ് അല്ലെങ്കിൽ കപ്പൽശാലയിൽ അഞ്ചുവർഷ പരിചയം. വിദേശ പരിചയം അഭികാമ്യം. ശമ്പളം: പ്രതിമാസം 750 ഡോളർ.
• പൈപ്പ് ഫിറ്റർ ഗ്രേഡ്- 2: ഓയിൽ ആൻഡ് ഗ്യാസ് അല്ലെങ്കിൽ കപ്പൽശാലയിൽ മൂന്നു വർഷ പരിചയം. വിദേശ പരിചയം അഭികാമ്യം. ശമ്പളം: പ്രതിമാസം 650 ഡോളർ.
•ഫോർമാൻ- പൈപ്പ് ഫിറ്റർ: അഞ്ചു വർഷ പരിചയം. ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണം. വിദേശ പരിചയം അഭികാമ്യം. ശമ്പളം 950 ഡോളർ.
•ഫോർമാൻ- പൈപ്പ് വെൽഡിങ്: രണ്ടു വർഷ കപ്പൽശാല പരിചയം. ശമ്പളം പ്രതിമാസം 600 ഡോളർ.
•ഫോർമാൻ - കേബ്ൾ പുള്ളറുകൾ: മൂന്നു വർഷ കപ്പൽശാല പരിചയം.ശമ്പളം 700 ഡോളർ.
•കേബ്ൾ ടെർമിനേഷൻ ഇലക്ട്രീഷ്യൻ: ഓയിൽ ആൻഡ് ഗ്യാസ് അല്ലെങ്കിൽ കപ്പൽശാലയിൽ അഞ്ചുവർഷ പരിചയം. വിദേശ പരിചയം അഭികാമ്യം. ശമ്പളം 700 ഡോളർ.
പൊതു നിബന്ധനകൾ: വിസ, ടിക്കറ്റ്, താമസം, ഭക്ഷണം, കപ്പൽശാലയിലേക്കും തിരിച്ചും യാത്രാസൗകര്യം, ഇൻഷുറൻസ് എന്നിവ സൗജന്യം. പ്രതിവർഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും (അടിസ്ഥാന ശമ്പളം) പ്രതിവർഷം ഒരു റൗണ്ട് ട്രിപ് ഫ്ലൈറ്റ് ടിക്കറ്റും നൽകും.
വിശദ ബയോഡേറ്റ (ഫോട്ടോ പതിച്ചത്), പാസ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം ഏപ്രിൽ അഞ്ചിനകം eu@odepc.in ലേക്ക് മെയിൽ ചെയ്യണം. വിവരങ്ങൾക്ക് www.odepc.kerala.gov.in . ഫോൺ : 0471 2329440/41/42 /45 / 7736496574 .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.