വ്യോമസേനയിൽ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ഒാഫിസറാകാം
text_fieldsസാഹസികത ഇഷ്ടപ്പെടുന്ന, സമർപ്പണമനോഭാവമുള്ള ഭാരതീയരായ യുവതീയുവാക്കൾക്ക് വ്യോമസേനയിൽ കമീഷൻഡ് ഒാഫിസർമാരാകാൻ അവസരം. എൻ.സി.സി സ്പെഷൽ എൻട്രി, മെറ്റിയറോളജി ബ്രാഞ്ചുകളിലായി 2018 ജൂലൈയിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്കാണ് തെരഞ്ഞെടുപ്പ്. www.careerairforce.nic.in എന്ന വെബ്സൈറ്റിൽ ‘Candidate Login’ എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഇപ്പോൾ സമർപ്പിക്കാം. ആഗസ്റ്റ് 31വരെ അപേക്ഷ സ്വീകരിക്കും.
യോഗ്യത: ഫ്ലയിങ് ബ്രാഞ്ചിലേക്ക് ഇനിപറയുന്ന യോഗ്യതകൾ ഉള്ളവരെയാണ് പരിഗണിക്കുന്നത്. എൻ.സി.സി എയർവിങ് സീനിയർ ഡിവിഷൻ ‘സി’ സർട്ടിഫിക്കറ്റുണ്ടാകണം. പ്ലസ് ടു തത്തുല്യപരീക്ഷയിൽ മാത്തമാറ്റിക്സിനും ഫിസിക്സിനും 60ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. ഏതെങ്കിലും ഡിസിപ്ലിനിൽ മൂന്ന് വർഷത്തിൽ കുറയാത്ത അംഗീകൃത സർവകലാശാലബിരുദം 60 ശതമാനം മാർക്കിൽ കുറയാതെ നേടിയവരാകണം. അല്ലെങ്കിൽ 60ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക് ബിരുദം തത്തുല്യ യോഗ്യത നേടിയിട്ടുള്ളവരാകണം. പ്രായം 2018 ജൂലൈ ഒന്നിന് 20നും 24നും ഇടയിൽ. അംഗീകൃത കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടിയവർക്ക് 26വയസ്സുവരെയാകാം. ഉയരം 162.5 സെ. മീറ്റർ. ഇതിനനുസൃതമായ ഭാരവും ഉണ്ടായിരിക്കണം. നല്ല കാഴ്ചശക്തിയും മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസും ഉണ്ടായിരിക്കണം.
മെറ്റിയറോളജി (ഗ്രൗണ്ട് ഡ്യൂട്ടി) ബ്രാഞ്ചിലേക്ക് ഇനിപറയുന്ന യോഗ്യതകൾ ഉണ്ടാകണം. ശാസ്ത്രവിഷയങ്ങളിൽ (മാത്തമാറ്റിക്സ് /സ്റ്റാറ്റിസ്റ്റിക്സ്/ജിയോഗ്രഫി/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/എൻവയൺമെൻറൽ സയൻസ്/അൈപ്ലഡ് ഫിസിക്സ്/ഒ ാഷ്യനോഗ്രഫി/മെറ്റിയറോളജി/അഗ്രികൾചറൽ മെറ്റിയറോളജി/ഇക്കോളജി ആൻഡ് എൻവയൺമെൻറ്/ജിയോ ഫിസിക്സ്/എൻവയൺമെൻറൽ ബയോളജി) മൊത്തം 50ശതമാനം മാർക്കിൽ കുറയാത്ത പോസ്റ്റ് ഗ്രാേജ്വറ്റ് ബിരുദമുള്ളവർക്ക് മാത്തമാറ്റിക്സിനും ഫിസിക്സിനും 55ശതമാനം മാർക്കിൽ കുറയാതെ മാർക്കുണ്ടാകണമെന്ന വ്യവസ്ഥയുണ്ട്. പ്രായം 2018ജൂലൈ ഒന്നിന് 20-26വയസ്സ്.
1992 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. |
പുരുഷന്മാർക്ക് 157.7 സെ.മീറ്ററിൽ കുറയാതെയും വനിതകൾക്ക് 152 സെ.മീറ്ററിൽ കുറയാതെയും ഉയരമുണ്ടാകണം. ഇതിനനുസൃതമായ ഭാരവും നല്ല കാഴ്ചശക്തിയും ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസും ഉണ്ടായിരിക്കണം. സെലക്ഷൻ: അർഹരായ അപേക്ഷകർ എയർഫോഴ്സ് സെലക്ഷൻ ബോർഡ് (AFSB) ഡറാഡൂൺ, മൈസൂരു, ഗാന്ധിനഗർ, വാരണാസി എന്നിവിടങ്ങളിലായി ടെസ്റ്റിന് ക്ഷണിക്കും. അഞ്ച് ദിവസത്തോളം നീളുന്ന ടെസ്റ്റിങ് മൂന്ന് ഘട്ടമായാണ് നടത്തുക. ആദ്യ ഘട്ടം ഒാഫിസർ ഇൻറലിജൻസ് റെയ്റ്റിങ് ടെസ്റ്റ്; ഇതിൽ പിക്ചർ പെർഫക്ഷൻ, ഡിസ്കഷൻ എന്നിവയുണ്ടാകും. ഇതിൽ യോഗ്യത നേടുന്നവരെ രണ്ടാംഘട്ടം ൈസക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ് ടെസ്റ്റ്, ഇൻറർവ്യൂ എന്നിവക്ക് വിധേയമാക്കും. അന്തിമഘട്ടത്തിൽ ഫ്ലയിങ് ബ്രാഞ്ചിലേക്കുള്ള കമ്പ്യൂട്ടറൈസ്ഡ് പൈലറ്റ് സെലക്ഷൻ സിസ്റ്റം (CPSS) അല്ലെങ്കിൽ ഫ്ലയിങ് അഭിരുചി പരീക്ഷ (PABT) ആണ്. ഇതിനുമുമ്പ് സി.പി.എസ്.എസ്/പി.എ.ബി.ടി പരീക്ഷയിൽ പരാജയപ്പെട്ടവരെ പരിഗണിക്കില്ല. അന്തിമ തെരഞ്ഞെടുപ്പ് െവെദ്യ പരിശോധനക്ക് വിധേയമായായിരിക്കും.
പരിശീലനം: എൻ.സി.സി സ്പെഷൽ എൻട്രി (ഫ്ലയിങ്) മെറ്റിയറോളജി കോഴ്സുകളിലേക്കുള്ള പരിശീലനം 2018 ജൂലൈ ആദ്യവാരം ആരംഭിക്കും. ഫ്ലയിങ് പരിശീലനം 74 ആഴ്ചയും മെറ്റിയോറോളജി (ഗ്രൗണ്ട് ഡ്യൂട്ടി) പരിശീലനം 52 ആഴ്ചയും നൽകുന്നതാണ്. എയർഫോഴ്സ് അക്കാദമിയിലാണ് പരിശീലനം.
ആകർഷകമായ ശമ്പളവും ബത്തകളും മറ്റ് നിരവധി ആനുകൂല്യങ്ങളുമാണ് കമീഷൻഡ് ഒാഫിസർ പദവിയിൽ ലഭിക്കുക. ഫ്ലയിങ് ഒാഫിസർ, ഗ്രൗണ്ട് ഡ്യൂട്ടി ഒാഫിസർമാരുടെ സേവന വേതന വ്യവസ്ഥകൾ www.careerairforce.nic.ic എന്ന വെബ്സൈറ്റിലുണ്ട്.
എയർഫോഴ്സ് അക്കാദമിയിൽ അഡ്മിഷൻ ലഭിച്ചുകഴിഞ്ഞാൽ പിന്നെ മറ്റ് ഇൻറർവ്യൂകൾക്കൊന്നും പെങ്കടുക്കാൻ അനുവാദമില്ല. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.