കരസേനയിൽ പ്ലസ് ടുകാർക്ക് സൗജന്യ എൻജിനീയറിങ് പഠനം, ജോലി
text_fieldsശാസ്ത്രവിഷയങ്ങളിൽ പ്ലസ് ടു വിജയിച്ച െജ.ഇ.ഇ മെയിൻ 2021 റാങ്ക് ജേതാക്കൾക്ക് കരസേനയിൽ 10+2 ടെക്നിക്കൽ എൻട്രിയിലൂടെ സൗജന്യ എൻജിനീയറിങ് പഠനത്തിനും ലഫ്റ്റനൻറായി ജോലി നേടാനും അവസരം. 2022 ജനുവരിയിലാരംഭിക്കുന്ന കോഴ്സിലേക്ക് അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. 90 ഒഴിവുകളാണുള്ളത്. പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 60 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം.
പ്രായം 16.1/2ക്കും 19.1/2ക്കും മധ്യേ. 2002 ജൂലൈ രണ്ടിനു മുേമ്പാ 2005 ജൂലൈ ഒന്നിനുശേഷമോ ജനിച്ചവരാകരുത്. വിജ്ഞാപനം www.joinindianarmy.nic.in ൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി നവംബർ എട്ടിനകം സമർപ്പിക്കണം. ജെ.ഇ.ഇ മെയിൻ 2021 റാങ്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ അപേക്ഷയിലുണ്ടാവണം. മെറിറ്റ് അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ബംഗളൂരു, ഭോപാൽ, അലഹബാദ്, കപൂർതല (പഞ്ചാബ്) കേന്ദ്രങ്ങളിലായി SSB ഇൻറർവ്യൂവിന് ക്ഷണിക്കും.
പരിശീലനം അഞ്ചുവർഷത്തേക്കാണ്. ആദ്യവർഷം ബേസിക് മിലിട്ടറി പരിശീലനം ഗയ ഓഫിസർ ട്രെയ്നിങ് അക്കാദമിയിൽവെച്ച് നൽകും. തുടർന്നുള്ള നാലുവർഷത്തെ ടെക്നിക്കൽ പരിശീലനത്തിലാണ് എൻജിനീയറിങ് പഠനം, പുണെ, സെക്കന്ദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണിത്. മുഴുവൻ പഠന-പരിശീലന ചെലവുകളും സർക്കാർ വഹിക്കുന്നതാണ്. പഠനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം സമ്മാനിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ 56,100-1,77,500 രൂപ ശമ്പള നിരക്കിൽ ലഫ്റ്റനൻറ് പദവിയിൽ കമീഷൻഡ് ഓഫിസറായി നിയമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.