ഹൈകോടതിയിൽ ഗാർഡനർ, കമ്പ്യൂട്ടർ അസിസ്റ്റൻറ് ഒഴിവുകൾ
text_fieldsകേരള ഹൈകോടതി കൊച്ചിയിൽ ഗാർഡനർ തസ്തികയിൽ മൂന്ന് ഒഴിവിലേക്കും(റിക്രൂട്ട്മെൻറ് നമ്പർ 21/2020), കമ്പ്യൂട്ടർ അസിസ്റ്റൻറ് ഗ്രേഡ് II തസ്തികയിൽ ഏഴ് ഒഴിവുകളിലേക്കും (റിക്രൂട്ട്മെൻറ് നമ്പർ 22/2020) നിയമനതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.hckrecruitment.nic.inൽ. അപേക്ഷ ഓൺലൈനായി ഗാർഡനർ തസ്തികക്ക് ഡിസംബർ 16വരെയും കമ്പ്യൂട്ടർ അസിസ്റ്റൻറ് തസ്തികയിലേക്ക് ഡിസംബർ 14 മുതൽ ജനുവരി നാലുവരെയും നിർദേശാനുസരണം സമർപ്പിക്കാം.അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. തസ്തികകളുടെ വിശദാംശങ്ങൾ ചുവടെ:
-ഗാർഡനർ-ശമ്പള നിരക്ക് 17,000-37,500 രൂപ. പ്രതിമാസ കോമ്പൻസേറ്ററി അലവൻസായി 200 രൂപ ലഭിക്കും. നേരിട്ടുള്ള നിയമനം. യോഗ്യത-എസ്.എസ്.എൽ.സി/തത്തുല്യ ക്ലാസ്വരെ പഠിച്ചിരിക്കണം. ഗാർഡനിങ്ങിൽ അംഗീകൃത ഡിേപ്ലാമ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ-നഴ്സറി മാനേജ്മെൻറ് ആൻഡ് ഓർണമെൻറൽ ഗാർഡനിങ് അഗ്രികൾച്ചർ (പ്ലാൻറ് പ്രൊട്ടക്ഷൻ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ അഗ്രികൾച്ചർ). 1984 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷാ ഫീസ് 450 രൂപ. എസ്.സി/എസ്.ടി/തൊഴിൽരഹിത ഭിന്നശേഷിക്കാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. എഴുത്തുപരീക്ഷ/ഇൻറവ്യൂ നടത്തി തെരഞ്ഞെടുക്കും.
-കമ്പ്യൂട്ടർ അസിസ്റ്റൻഡ് ഗ്രേഡ് II-ശമ്പള നിരക്ക് 20,000-45800 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിങ് ഇംഗ്ലീഷ് ഹയർ പാസായ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ വേർഡ് പ്രൊസസിങ്/തത്തുല്യ സർട്ടിഫിക്കറ്റ് അഭിലഷണീയം. 1984 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. സംവരണ വിഭാഗങ്ങളിപെടുന്നവർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റും ടൈപ്പിങ്/കമ്പ്യൂട്ടർ പ്രാവീണ്യ പരീക്ഷയും നടത്തി തെരഞ്ഞെടുക്കും. അപേക്ഷാഫീസ് 500 രൂപ. എസ്.സി/എസ്.ടി/തൊഴിൽരഹിത ഭിന്നശേഷിക്കാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. കൂടുതൽ വിവരങ്ങൾ www.hckrecruitment.nic.inൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.