ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിൽ 411 ഒഴിവുകൾ
text_fieldsകേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിലേക്ക് പരസ്യനമ്പർ 01/2025 പ്രകാരം പുരുഷന്മാരിൽനിന്ന് താഴെ പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാഫോറവും https://www.marvels.bro.gov.in//recruitmentൽനിന്ന് ഡൗൺലോഡ് ചെയ്യാം.
മൾട്ടി സ്കിൽഡ് വർക്കർ (എം.എസ്.ഡബ്ല്യു): കുക്ക്-ഒഴിവുകൾ 153, മേസൺ 172, ബ്ലാക്ക്സ്മിത്ത് 75, മെസ് വെയിറ്റർ 11 (ആകെ 411 ഒഴിവുകൾ. ഒ.ബി.സി നോൺ ക്രീമിലെയർ, എസ്.സി/എസ്.ടി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണമുണ്ട്). കുക്ക്, ബ്ലാക്ക്സ്മിത്ത് തസ്തികകളിൽ ഭിന്നശേഷിക്കാർക്കും സംവരണം ലഭിക്കും.
യോഗ്യത: -കുക്ക്-എസ്.എസ്.എൽ.സി/തത്തുല്യം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ നടത്തുന്ന പ്രൊഫിഷ്യൻസി, ഫിസിക്കൽ ടെസ്റ്റുകളിൽ യോഗ്യത നേടണം.
മേസൺ-എസ്.എസ്.എൽ.സി. ബിൽഡിങ് കൺസ്ട്രക്ഷൻ/ബ്രിക്സ് മേസൺ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്/തത്തുല്യം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് വേണം.
ബ്ലാക്ക്സ്മിത്ത്-എസ്.എസ്.എൽ.സി. ബ്ലാക്ക്സ്മിത്ത്/ഷീറ്റ് മെറ്റൽ വർക്കർ/ഫോർജ് ടെക്നോളജി/ഹീറ്റ് ട്രാൻസ്ഫർ ടെക്നോളജി ട്രേഡിൽ ഐ.ടി.ഐ/വൊക്കേഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്/തത്തുല്യം. ഫിസിക്കൽ ഫിറ്റ്നസുണ്ടാകണം.
മെസ് വെയിറ്റർ-എസ്.എസ്.എൽ.സി/തത്തുല്യം. ഫിസിക്കൽ, ഫിറ്റ്നസ് വേണം. ബന്ധപ്പെട്ട ട്രേഡുകളിൽ നടത്തുന്ന പ്രൊഫിഷ്യൻസി ടെസ്റ്റിലും ഫിസിക്കൽ ടെസ്റ്റിലും യോഗ്യത നേടണം.
പ്രായപരിധി 18-25 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. നിർദിഷ്ട മാതൃകയിൽ തയാറാക്കിയ അപേക്ഷ GREF Centre, Dighi Camp, Pune-411015 എന്ന വിലാസത്തിൽ ഫെബ്രുവരി 24നകം ലഭിക്കണം. ലക്ഷദ്വീപ്, ആന്തമാൻ നിക്കോബാർ അടക്കം വിദൂര പ്രദേശങ്ങളിലുള്ളവരുടെ അപേക്ഷകൾ മാർച്ച് 11 വരെ സ്വീകരിക്കും. അപേക്ഷാഫീസ് 50 രൂപയാണ്. ശമ്പളം അടക്കം കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.