കേന്ദ്ര സർവിസിൽ ജിയോ സയന്റിസ്റ്റ്
text_fieldsകേന്ദ്ര സർവിസിലേക്ക് ജിയോ സയന്റിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതിന് യു.പി.എസ്.സി നടത്തുന്ന കൈമ്പൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷക്ക് ഓൺലൈനായി സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം. വിവിധ വകുപ്പ്, കാറ്റഗറികളിലായി 85 ഒഴിവുകളുണ്ട്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ഗ്രൂപ്പ് എ വിഭാഗത്തിൽ ജിയോളജിസ്റ്റ് -16, ജിയോഫിസിസ്റ്റ് 6, കെമിസ്റ്റ് 2; സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, വാട്ടർ റിസോഴ്സസ് വകുപ്പ് എന്നിവിടങ്ങളിലായി സയന്റിസ്റ്റ് ബി (ഹൈഡ്രോ ജിയോളജി) 13, സയന്റിസ്റ്റ് ബി-കെമിക്കൽ 1, ജിയോ ഫിസിക്സ് 1; അസിസ്റ്റന്റ് ഹൈഡ്രോ ജിയോളജിസ്റ്റ് 31, അസിസ്റ്റന്റ് കെമിസ്റ്റ് 4, അസിസ്റ്റന്റ് ജിയോ ഫിസിസിസ്റ്റ് 11 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: ജിയോളജിസ്റ്റ് തസ്തികക്ക് ജിയോളജിക്കൽ സയൻസ്/ ജിയോളജി/ അപ്ലൈഡ് ജിയോളജി, മറൈൻ ജിയോളജി, ഓഷ്യാനോഗ്രഫി ആൻഡ് കോസ്റ്റൽ ഏരിയ സ്റ്റഡീസ്, പെട്രോളിയം ജിയോ സയൻസസ്, ജിയോ കെമിസ്ട്രി മുതലായവയിൽ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്കാണ് അവസരം.
ജിയോ ഫിസിസിസ്റ്റ്, സയന്റിസ്റ്റ് (ജിയോ ഫിസിക്സ്), അസിസ്റ്റന്റ് (ജിയോ ഫിസിസിസ്റ്റ് തസ്തികകൾക്ക് ഫിസിക്സ്/ ജിയോഫിസിക്സ്/ അപ്ലൈഡ് ഫിസിക്സ് വിഷയങ്ങളിൽ എം.എസ്.സി അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി (എക്സ്പ്ലൊറേഷൻ ജിയോഫിസിക്സ് അല്ലെങ്കിൽ എം.എസ്.സി (അപ്ലൈഡ് ജിയോ ഫിസിക്സ്/ മറൈൻ ജിയോ ഫിസിക്സ്) അല്ലെങ്കിൽ എം.എസ്.സി (ടെക്) അപ്ലൈഡ് ജിയോഫിസിക്സ്. പ്രായം 21-32. അപേക്ഷാഫീസ് 200 രൂപ. www.upsconline.nic.inൽ അപേക്ഷ സമർപ്പിക്കാം.പ്രിലിമിനറി പരീക്ഷ തിരുവനന്തപുരത്ത് ഉൾപ്പെടെ ഫെബ്രുവരി ഒമ്പതിന് നടത്തും. വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.