തൊഴില്‍ വൈദഗ്ധ്യമുള്ളവരെ തേടി ജർമനി
text_fieldsകൊച്ചി: ന്യൂഡല്‍ഹിയിലെ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട് /മാക്സ് മുള്ളര്‍ ഭവനും തലസ്ഥാനത്തെ ഗോഥെ-സെന്‍ട്രവും ജർമനിയിലേക്ക് തൊഴില്‍ നൈപുണ്യമുള്ളവരുടെ നിയമാനുസൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ സെഷന് സംഘടിപ്പിക്കുന്നു. ജർമനിയിലെ താമസവും ജോലിയും സംബന്ധിച്ച സെഷനുകള്‍ ജർമനിയുടെ വിദ്യാഭ്യാസ ഗവേഷണ മന്ത്രാലയത്തിനുകീഴിലെ പ്രൊ റെക്കഗ്നീഷനുമായി സഹകരിച്ചാണ് നടത്തുന്നത്. കൊച്ചിയിലെ ഗോഥെ-സെന്‍ട്രത്തില്‍ മേയ് 16നും തിരുവനന്തപുരത്ത് 17നും വൈകീട്ട് 3.30 മുതലാണ് പരിപാടി.തിരുവനന്തപുരത്തും കൊച്ചിയിലുമായി 150 സീറ്റ് വീതമാണുള്ളത്. പ്രവേശനം സൗജന്യം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് പ്രവേശനം. താൽപര്യമുള്ളവര്ക്ക് events@goethe-zentrum.org മെയില്‍ ഐ.ഡിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
കുസാറ്റിൽ സൗജന്യ പരിശീലനം
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പ്രവർത്തിക്കുന്ന സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെൻററിൽ (എസ്.ടി.ഐ.സി) കെ.എസ്.സി.എസ്.ടി.ഇ- മിഷൻ ലൈഫ് സംരംഭത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഭക്ഷ്യ, ജല ഗുണനിലവാര പരിശോധനയിൽ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കും. 23ന് നടക്കുന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽനിന്നായി 30 വിദ്യാർഥികൾക്ക് പ്രവേശനം ഉണ്ടായിരിക്കും. താൽപര്യമുള്ളവർ 9447603655, 9188706698, 996122599 നമ്പറുകളിൽ അല്ലെങ്കിൽ saif@sticindia.com വിലാസത്തിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.