83 കായികതാരങ്ങൾക്ക് ഉടൻ എൽ.ഡി.സി നിയമനം
text_fieldsതിരുവനന്തപുരം: ദേശീയ ഗെയിംസ് ടീം ഇനത്തിൽ വെള്ളി, വെങ്കല മെഡൽ നേടിയ 83 കായികതാരങ്ങ ൾക്ക് എൽ.ഡി.സി തസ്തികയിൽ ഉടൻ നിയമനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടീം ഇ നത്തിൽ സ്വർണം നേടുന്നവർക്ക് മാത്രമായിരുന്നു നേരത്തെ നിയമനം.
കേരളത്തിൽ നടന്ന 35ാമത് ദേശീയ ഗെയിംസിൽ ടീം ഇനത്തിൽ വെള്ളി, വെങ്കല മെഡൽ നേടുന്നവർക്ക് പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി നൽകുമെന്ന് കഴിഞ്ഞ സർക്കാറാണ് പറഞ്ഞത്. എന്നാൽ നടപ്പായില്ല. അങ്ങനെയാണ് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് എൽ.ഡി.സി നിയമനം നൽകാൻ തീരുമാനിച്ചത്. ഇവർക്കുകൂടി ഈ സർക്കാർ 523 താരങ്ങൾക്ക് സ്പോർട്സ് േക്വാട്ടയിൽ നിയമനം നൽകിയെന്ന റെക്കോഡ് നേട്ടത്തിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 195 കായികതാരങ്ങള്‍ക്ക് സ്പോര്‍ട്സ് േക്വാട്ട നിയമന ഉത്തരവ് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് 110 നിയമനം മാത്രമാണ് നടന്നത്. സന്തോഷ് ട്രോഫി നേടിയ ടീമിലെ 11 കളിക്കാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലും 58 താരങ്ങൾക്ക് കേരള പൊലീസിലും ഈമാസം നിയമനം നൽകി. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ പി. യു. ചിത്ര, വിസ്മയ എന്നിവർക്ക് ജോലി നൽകുന്നതിന് നടപടി അന്തിമഘട്ടത്തിലാണ്.
ജോലിയിൽ പ്രവേശിക്കുന്ന കായികതാരങ്ങളുടെ കഴിവ് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നത് സർക്കാർ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്ലറ്റിക്സ് താരം എം.ഡി. താരക്ക് ആദ്യ ഉത്തരവ് മുഖ്യമന്ത്രി കൈമാറി. കായികമന്ത്രി ഇ.പി. ജയരാജന് അധ്യക്ഷത വഹിച്ചു.
പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് മേഴ്സിക്കുട്ടൻ, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർ ജെറോമിക് ജോർജ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻ കുമാർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.