വിമർശം മറികടക്കാൻ സർക്കാർ നീക്കം; അടുത്തവർഷത്തെ പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നിർദേശം
text_fieldsതിരുവനന്തപുരം: പി.എസ്.സി വഴി നിയമനം കുറവാണെന്ന ്ആക്ഷേപം നിലനിൽക്കെ അടുത്തവർഷത്തെ പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി.
അടുത്ത ജനുവരി മുതൽ ഡിസംബർ വരെ പ്രതീക്ഷിക്കുന്ന ഒഴിവുകൾ ഒക്ടോബർ 30നകം പി.എസ്.സിയെ അറിയിക്കണം. ഇക്കാര്യം വകുപ്പുകളെയും ഉദ്യോഗസ്ഥ ഭരണ പരിഷ്കാരവകുപ്പിനെയും നവംബറിൽ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാന റിക്രൂട്ട്മെൻറുകളിൽ പ്രതീക്ഷിത ഒഴിവുകൾ ബന്ധെപ്പട്ട വകുപ്പ് അധ്യക്ഷന് നൽകണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് ഉത്തരവിൽ പറയുന്നു. ജില്ലതല റിക്രൂട്ട്മെൻറുകളിൽ സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥൻ വിരമിക്കുേമ്പാൾ ഏത് ജില്ലയിലാണ് എൻട്രി കേഡർ തസ്തിക ഉണ്ടാവുക എന്ന് സീനിയോറിറ്റി ലിസ്റ്റിെൻറ അടിസ്ഥാനത്തിൽ കണക്കാക്കി വകുപ്പ് തലവൻ ജില്ല ഒാഫിസറെയും ഒാഫിസർ പി.എസ്.സിയെയും അറിയിക്കണം.
സ്പെഷൽ റൂൾസ് പ്രകാരം അനുവദനീയ തസ്തികമാറ്റ നിയമനം, അന്തർജില്ല-അന്തർവകുപ്പ് സ്ഥലംമാറ്റം, ആശ്രിത നിയമനം, മറ്റ് നിയമനങ്ങൾ എന്നിവക്കായി ഒഴിവുകൾ നീക്കിവെക്കണം.
നിയമനാധികാരികൾ അതിജാഗ്രതയും കൃത്യതയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുേമ്പാൾ പുലർത്തണമെന്നും ഒരിക്കൽ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ റദ്ദാക്കാനോ കുറവ് വരുത്താനോ കഴിയിെല്ലന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
ഒഴിവുകൾ നിലവിൽ വരുന്ന തീയതി അനുസരിച്ചാണ് നിയമനം ഏത് വിധത്തിൽ നടത്തണമെന്ന് തീരുമാനിക്കുക. ഒഴിവ് നിലവിൽ വരുന്ന തീയതി കൃത്യമായി രേഖപ്പെടുത്തണം. ഒരിക്കൽ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവ് ഉദ്യോഗക്കയറ്റം/സ്ഥലംമാറ്റം എന്നിവ വഴി നികത്താൻ പാടില്ല. ആറ് മാസമോ അതിലധികമോ ദൈർഘ്യമുള്ള അവധി ഒഴിവുകൾ, അന്യത്രസേവന ഒഴിവുകൾ എന്നിവ പ്രതീക്ഷിത ഒഴിവുകളായി കണക്കാക്കി റിപ്പോർട്ട് ചെയ്യാം.
മൂന്ന് മുതൽ ആറ് മാസം വരെ അവധി ഒഴിവ് ദീർഘകാലം നിലനിന്നേക്കാനും പുതിയ ഒഴിവുകൾ ആ സമയം ഉണ്ടാകാനും സാധ്യതയുണ്ടെങ്കിൽ ആ ഒഴിവും റിപ്പോർട്ട് െചയ്യാം. ആറുമാസം െദെർഘ്യമുള്ള പ്രസവാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ട.
എന്നാൽ പ്രസവാവധി ഒഴിവ് ആറ് മാസത്തിലധികം നിലനിന്നേക്കാനും പുതിയ ഒഴിവുകൾ അക്കാലയളവിൽ ഉണ്ടാകാനും സാധ്യതയുണ്ടെങ്കിൽ അത് റിപ്പോർട്ട് െചയ്യാം. ഒരു റാങ്ക് നിലവിലുള്ളപ്പോൾ ഉണ്ടാകുന്ന ഒഴിവുകളെല്ലാം റാങ്ക് ലിസ്റ്റിൽ തെന്ന നികത്തണം.
എൻ.ജെ.ഡി ഒഴിവുകൾ നിർദിഷ്ട പ്രവേശനസമയം കഴിഞ്ഞ ഉടൻ പി.എസ്.സിക്ക് റിപ്പോർട്ട് െചയ്യണം. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം, ദിവസക്കൂലി/കരാർ നിയമനം എന്നിവ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ള ഒരു തസ്തികയിലേക്കും പാടില്ല. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി എടുക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.