ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ഗ്രാജുവേറ്റ് ഡിപ്ലോമ അപ്രന്റീസാകാം
text_fieldsഹൈദരാബാദിലെ (ബാലനഗർ) ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) ഗ്രാജുവേറ്റ്, ഡിപ്ലോമ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. 2024-25 കാലയളവിൽ ഒരുവർഷത്തേക്കാണ് പരിശീലനം. യോഗ്യതാ പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ഇന്റർവ്യൂവോ എഴുത്തുപരീക്ഷയോ ഉണ്ടാവില്ല.
എൻജിനീയറിങ് ഗ്രാജുവേറ്റ് അപ്രന്റീസ്-ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ (ഒഴിവുകൾ 30), മെക്കാനിക്കൽ 15, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് 10, സിവിൽ 2, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് 5, എയ്റോനോട്ടിക്കൽ എൻജിനീയറിങ് 27 (ആകെ 64 ഒഴിവുകൾ).
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസസ്-ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ, ഒഴിവുകൾ 15, മെക്കാനിക്കൽ 6, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് 5, സിവിൽ 1, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ് 4; കമേർഷ്യൽ ആന്റ് കമ്പ്യൂട്ടർ പ്രാക്ടീസ് 2, ഫാർമസി 1, മെഡിക്കൽ ലാബ് ടെക്നീഷ്യൻ 1 (ആകെ 35 ഒഴിവുകൾ).
ജനറൽ സ്ട്രീം ഗ്രാജുവേറ്റ് അപ്രന്റീസസ്-ബി.കോം-10, ബി.എസ്‍സി (ഇലക്ട്രോണിക്സ് 10, കെമിസ്ട്രി 1, കമ്പ്യൂട്ടേഴ്സ് 4) (ആകെ 25 ഒഴിവുകൾ). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ബിരുദമെടുത്തവർക്ക് ഗ്രാജുവേറ്റ് അപ്രന്റീസിനും ഡിപ്ലോമ നേടിയവർക്ക് ടെക്നീഷ്യൻ/ഡിപ്ലോമ അപ്രന്റീസിനും സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകാം.
എൻജിനീയറിങ് ബിരുദക്കാർ മേയ് 23നും ഡിപ്ലോമക്കാരും ജനറൽ സ്ട്രീം ബിരുദക്കാരും മേയ് 24നും ഹൈദരബാദിൽ എത്തണം. രാവിലെ 9 മണിക്കാണ് റിപ്പോർട്ട് ചെയ്യേണ്ടത്.
സ്ഥലം-ഓഡിറ്റോറിയം, ട്രെയിനിങ് ആന്റ് ഡവലപ്മെന്റ് വകുപ്പിന് പിറകിൽ, ഹിന്ദുസ്ഥാൻ എയ്റോണാട്ടിക്സ് ലിമിറ്റഡ്, ഏവിയോണിക്സ് ഡിവിഷൻ, ബാലനഗർ, ഹൈദരാബാദ് 500042. എസ്.എസ്.എൽ.സി, ഡിപ്ലോമ, ഡിഗ്രി അസ്സൽ സർട്ടിഫിക്കറ്റുകളും ആധാർകാർഡും സംവരണാനുകൂല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അതിന്റെ ഫോട്ടോ കോപ്പികളും രണ്ട് ഫോട്ടോകളും കരുതണം.
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ വിജ്ഞാപനം www.hal-india.co.inൽ ലഭ്യമാണ്. അപ്രന്റീസ് ആക്ട് പ്രകാരമാണ് തെരഞ്ഞെടുപ്പ്. പ്രതിമാസ സ്റ്റൈപ്പന്റ് അനുവദിക്കും. അന്വേഷണങ്ങൾക്ക് 040-23778283 ഫോൺ നമ്പരിലും trg.hyd@hal-india.com എന്ന ഇ-മെയിലിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.