കെ.എസ്.എഫ്.ഇയിൽ ഗ്രാജ്വേറ്റ് ഇന്റേൺ-ക്ലറിക്കൽ
text_fieldsസർക്കാർ ആഭിമുഖ്യത്തിലുള്ള കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ (കെ.എസ്.എഫ്.ഇ) ഗ്രാജ്വേറ്റ് ഇന്റേൺ-ക്ലറിക്കൽ ആകാൻ അവസരം. പത്തനംതിട്ട, കോട്ടയം, കട്ടപ്പന, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായി 150 ഒഴിവുകളുണ്ട്. അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയുടെ ഭാഗമായിട്ടാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് 500 രൂപ. വിശദവിവരങ്ങൾ asapkerala.gov.in/job/internship-vacancies-in-ksfeൽ.
ഓൺലൈനായി https://connect.asapkerala.gov.in/events/14132ൽ ഡിസംബർ 31വരെ അപേക്ഷ സമർപ്പിക്കാം.
എഴുത്തുപരീക്ഷ, അഭിമുഖം നടത്തി റാങ്ക്‍ലിസ്റ്റ് തയാറാക്കിയാണ് സെലക്ഷൻ. ഒരുവർഷത്തെ പരിശീലന കാലയളവിൽ പ്രതിമാസം 10,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഇന്റേൺഷിപ് പൂർത്തിയാക്കിയതുകൊണ്ട് സ്ഥിരംനിയമനം ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.