കൊൽക്കത്തയിൽ ഗ്രാേജ്വറ്റ് മറൈൻ എൻജി. പരിശീലനം
text_fieldsകേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ കൊൽക്കത്തയിലെ ഗാർഡൻ റീച്ചു ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡിെൻറ ടെക്നിക്കൽ ട്രെയിനിങ് സെൻററിൽ 2018 മാർച്ചിൽ ആരംഭിക്കുന്ന 12 മാസത്തെ ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ് (ജി.എം.ഇ/ടി.എം.ഇ) (പ്രീ-സി) ട്രെയിനിങ് കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ 2018 ഫെബ്രുവരി 12വരെ സ്വീകരിക്കും. ആകെ 50 പേർക്കാണ് പ്രവേശനം.
യോഗ്യത: മെക്കാനിക്കൽ/ മെക്കാനിക്കൽ ആൻഡ് ഒാേട്ടാമേഷൻ എൻജിനീയറിങ്/നേവൽ ആർക്കിടെക്ച്ചർ ബ്രാഞ്ചുകളിലൊന്നിൽ 50 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത ബി.ഇ/ബി.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 10/12 ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം. ശാരീരിക ക്ഷമതയുള്ളവരും ആരോഗ്യപരമായി കുഴപ്പമില്ലാത്തവരും ആയിരിക്കണം.
മെക്കാനിക്കൽ ആൻഡ് ഒാേട്ടാമേഷൻ എൻജിനീയറിങ്ങിൽ ബി.ടെക് യോഗ്യതയുള്ളവർ പരിശീലനം കഴിഞ്ഞ മറൈൻ എൻജിനീയർ ഒാഫിസറാകുന്നതിന് ഹീറ്റ് എൻജിൻ പേപ്പർ എഴുതി പാസാകേണ്ടതുണ്ട്. അപേക്ഷകർക്ക് പ്രായപരിധി 2018 മാർച്ച് ഒന്നിന് 28 വയസ്സ് കവിയരുത്. 1990 മാർച്ച് ഒന്നിനുശേഷം ജനിച്ചവരാകണം. പട്ടികജാതി/വർഗക്കാർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കുന്നതാണ്.
അപേക്ഷഫീസ് 1000 രൂപ. പട്ടികജാതി/വർഗക്കാർക്ക് ഫീസില്ല. അപേക്ഷഫീസ് ഗാർഡൻ റീച്ച് ബിൽഡേഴ്സ് ആൻഡ് എൻജിനീയറിങ് ലിമിറ്റഡിന് കൊൽക്കത്തയിൽ മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റിന് അപേക്ഷഫീസ് നൽകാം. അേപക്ഷ േഫാറത്തിെൻറ മാതൃകയും അപേക്ഷിക്കേണ്ട രീതിയും www.grse.nic.in ൽ ലഭിക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ഫെബ്രുവരി 12നകം കിട്ടത്തക്കവണ്ണം ഇൻചാർജ്, ടി.ടി.സി ഗാർഡൻ റോഡ്, ഷിപ് ബിൽഡേഴ്സ് എൻജിനീയർ ലിമിറ്റഡ് 5 ആർ.എൻ. ടാഗോർ റോഡ്, നിയർ ഡൺലപ് ബ്രിഡ്ജ്, കൊൽക്കത്ത 700 056ൽ അയക്കണം.ട്രെയിനിങ് ഫീസ് നികുതി ഉൾപ്പെടെ 1,83,000 രൂപയാണ്. പട്ടികജാതി/വർഗക്കാർക്ക് 1,72,900 രൂപമതി. ഇതിനു പുറമെ മറ്റു പലവക ഇനങ്ങളിലായി 13,220 രൂപ കൂടി നൽകേണ്ടിവരും.
പ്രവേശനം: അവസാനവർഷ എൻജിനീയറിങ് ഡിഗ്രി പരീക്ഷകൾ ലഭിച്ച മാർക്ക് പരിഗണിച്ച് മെറിറ്റ് ലിസ്റ്റ് തയാറാക്കി.
കൂടുതൽ വിവരങ്ങൾ www.grse.nic.inൽ ഇൻഫർമേഷൻ ബ്രോഷറുണ്ട്. ഇത് ഡൗൺലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.