എസ്.ബി.െഎയിൽ 255 ഓഫിസർ
text_fieldsസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസറായി 255 പേരെ നിയമിക്കുന്നു. വെൽത്ത് മാനേജ്മെൻറ് വിഭാഗത്തിൽ കരാർ നിയമനമാണ്.
സെയിൽ ഹെഡ് (ഒന്ന്), പ്രൊഡക്റ്റ്സ്, ഇൻവെസ്റ്റ്മെൻറ്സ് ആൻഡ് റിസർച് ഹെഡ് (ഒന്ന്), ഓപറേഷൻ ഹെഡ് (ഒന്ന്), മാനേജർ^ബിസിനസ് ഡെവലപ്മെൻറ് (ഒന്ന്), മാനേജർ^ബിസിനസ് പ്രോസസ് (ഒന്ന്), സെൻട്രൽ റിസർച് ടീം (നാല്), അക്യുസിഷൻ റിലേഷൻഷിപ് മാനേജർ (21), റിലേഷൻഷിപ് മാനേജർ (120), റിലേഷൻഷിപ് മാനേജർ^ടീം ലീഡ് (15), ഇൻവെസ്റ്റ്മെൻറ് കൗൺസിലർ (25), കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടിവ് (65) എന്നിങ്ങനെയാണ് ഒഴിവുകൾ.
സെയിൽ ഹെഡ്, ഓപറേഷൻ ഹെഡ്, മാനേജർ^ബിസിനസ് ഡെവലപ്മെൻറ്, മാനേജർ^ബിസിനസ് പ്രോസസ്, സെൻട്രൽ റിസർച് ടീം തസ്തികകളിൽ എം.ബി.എ/പി.ജി.ഡി.എമ്മാണ് യോഗ്യത.
പ്രൊഡക്റ്റ്സ്, ഇൻവെസ്റ്റ്മെൻറ്സ് ആൻഡ് റിസർച് ഹെഡ് അപേക്ഷകർക്ക് ബിരുദം/ ബിരുദാനന്തര ബിരുദവും മാർക്കറ്റ് അനലറ്റിക്സിൽ പരിചയവും വേണം. അക്യുസിഷൻ റിലേഷൻഷിപ് മാനേജർ, റിലേഷൻഷിപ് മാനേജർ, റിലേഷൻഷിപ് മാനേജർ^ടീം ലീഡ്, കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടിവ് അപേക്ഷകർക്ക് ബിരുദമാണ് യോഗ്യത.
ഇൻവെസ്റ്റ്മെൻറ് കൗൺസിലർക്ക് എ.എം.എഫ് /എൻ.ഐ.എസ്.എം സർട്ടിഫൈ ചെയ്ത ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
പ്രവൃത്തി പരിചയം സംബന്ധിച്ച വിവരങ്ങൾ www.sbi.co.in /www.statebankofindia.com എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
ജനറൽ /ഒ.ബി.സി വിഭാഗത്തിലുള്ളവർക്ക് 600 രൂപയും എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാർക്ക് 100 രൂപയുമാണ് ഫീസ്. െക്രഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/ ഇൻറർനെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഫീസ് അടക്കാം.
ഓൺലൈൻ വഴി ഏപ്രിൽ 10 വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം State Bank of India, Central Recruitment & Promotion Department, Corporate Centre, 3rd Floor, Atlanta Building, Nariman Point, Mumbai - 400 021 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷയുടെ പകർപ്പ് ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 13. വിവരങ്ങൾ വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.