Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2017 3:43 PM GMT Updated On
date_range 9 May 2017 3:45 PM GMT‘മൂകി’ലൂടെ പഠിക്കാം
text_fieldsbookmark_border
മാസീവ് ഒാൺലൈൻ ഒാപൻ കോഴ്സുകളാണ് മൂക്. മനസിലായില്ലേ? വിദൂരവിദ്യാഭ്യാസകോഴ്സുകൾ മുഖച്ഛായ മാറ്റി എത്തിയിരിക്കുകയാണ്. ആഗോളനിലവാരത്തിലുള്ള പഠനം ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. ഇഷ്ടമുള്ളതെന്തും ഇഷ്ടത്തിന് പഠിക്കാം. ഇൻറർനെറ്റ് വഴി ആർക്കും മൂകിെൻറ ഭാഗമാകാം. പരമ്പരാഗത വിദൂരപഠനസേങ്കതങ്ങൾക്കൊപ്പം നൂതനസങ്കതങ്ങൾ കൂടി കൂട്ടിച്ചേർത്താണ് മൂകിെൻറ ക്ലാസുകൾ.
നമുക്ക് ഇഷ്ടമുള്ള വിഷയത്തിൽ മികച്ച സർവകലാശാലയുടെ കോഴ്സ് തന്നെ പഠിക്കാനാകും. വിവിധ സർവകലാശാലകളുടെ സഹായത്തോടെ ആയിരക്കണക്കിന് 'മൂകു'കളാണുള്ളത് ഇന്ന്. വീഡിയോ ട്യൂേട്ടാറിയലുകളിലൂടെയും ആക്റ്റിവിറ്റികളിലൂടെയും ചർച്ചകളിലൂടെയും ലോകത്തെമ്പാടുമുള്ള നിരവധി പേർക്ക് ഒരുമിച്ച് പഠിക്കാനാകും.
153 രാജ്യങ്ങളിൽനിന്നായി അഞ്ചുലക്ഷം പേർ പഠിക്കുന്ന ബ്രിട്ടീഷ് കൗൺസിലിെൻറ അണ്ടർസ്റ്റാൻറിങ് െഎ.ഇ.എൽ.ടി.എസ് കോഴ്സ് ലോകത്തെ വൻ 'മൂകു'കളിലൊന്നായി കരുതപ്പെടുന്നു. പഠിതാക്കളുടെ വിദ്യാഭ്യാസയോഗ്യതയോ പ്രവൃത്തിപരിചയമോ കണക്കാക്കാതെ ആർക്കും ഇഷ്ടമുള്ള കോഴ്സ് പഠിക്കാൻ അവസരം നൽകുന്നു മൂക്.
ഡിജിറ്റൽ കാലത്തിനുമുമ്പ് വിദൂരപഠനത്തിന് പരിമിതികളേറെയായിരുന്നു. റേഡിയോയുടെയും ടെലിവിഷെൻറയും കടന്നുവരവ് വിദൂരപഠനത്തിന് സാധ്യതകൾ തുറന്നുതന്നു. 21ാം നൂറ്റാണ്ടിെൻറ തുടക്കത്തോടെ ഒാൺലൈൻ പഠനത്തിന് തുടക്കമായി. മൂകിനും വഴിതുറന്നു. 2006ലാണ് മൂക് വരുന്നത്. 2012ആയപ്പോഴേക്കും അത് വ്യാപകമായ ഒരു പഠനസേങ്കതമായി വളർന്നു. ഒാപൻ എജുക്കേഷനൽ റിസോഴ്സസ് എന്ന ആശയത്തിലൂടെയാണ് മൂകിെൻറ വരവ്. 2008ൽ പ്രിൻസ് എഡ്വാർഡ് െഎലൻറ് യൂനിവേഴ്സിറ്റിയിലെ ഡേവ് കോർമിയറാണ് മൂക് എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. ഇന്ന് ആയിരക്കണക്കിന് കോഴ്സുകളും ദശലക്ഷക്കണക്കിന് വിദ്യാർഥികളും ചേർന്ന ഒരു സംരംഭമായി മൂക് വളർന്നു. സൗജന്യമായതോ അല്ലെങ്കിൽ ചിലവ് കുറഞ്ഞതോ ആയ പഠനത്തിലൂടെ വിദ്യ ആർക്കും എവിടെനിന്നും ആർജിക്കാമെന്നാക്കി. ഒരു കമ്പ്യൂട്ടറും ഇൻറർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ എന്തും ഏതും ആർക്കും എവിടെയും പഠിക്കാമെന്നത് വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റമാണുണ്ടാക്കിയത്.
തട്ടിപിെൻറ സാധ്യതകൾ മൂകിലില്ല. മികച്ച സർവകലാശാലകളുടെ സഹകരണത്തോടെയാണ് മൂകിൽ വ്യത്യസ്ത കോഴ്സുകൾ ലഭ്യമാകുന്നത്. Coursera, edX, Udacity തുടങ്ങിയ സംഘാടകരുടെ (“organizers” )സഹായത്തോടെ സർവകലാശാലകൾ മൂകുകൾ ലഭ്യമാക്കുന്നു. ഒാരോ രംഗത്തെയും പ്രമുഖർ ലളിതമായി വിവരങ്ങൾ പകർന്നുനൽകുന്നു. പഠിതാക്കൾ വീട്ടിലിരുന്ന് പഠിച്ചാൽ മതി. എണ്ണമറ്റ വിദ്യാർഥികളുമായി ആശയവിനിമയം നടത്തേണ്ടിവരുന്നത് മൂകിൽ വെല്ലുവുളികൾ ഉയർത്തുന്നുണ്ട്. പരീക്ഷകളിൽ കൃത്രിമം നടത്താനും സാധ്യതകളുണ്ട്. എന്നാൽ മൂക് തുറന്നുവെക്കുന്ന സാധ്യതകളുമായി തട്ടിച്ചുനോക്കുേമ്പാൾ അതിെൻറ പരിമിതികൾ നിസാരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story