Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
online exam
cancel
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഐ.ബി.പി.എസ്​ ബാങ്ക്​...

ഐ.ബി.പി.എസ്​ ബാങ്ക്​ ക്ലർക്ക്​ പരീക്ഷക്ക്​ അപേക്ഷിക്കാം

text_fields
bookmark_border

ന്യൂഡൽഹി: ബാങ്ക്​ ക്ലർക്ക്​ ജോലിക്കായി ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ബാങ്കിങ്​ പേഴ്​സനൽ പരീക്ഷക്ക്​ അപേക്ഷിക്കാം. ആഗസ്റ്റ്​ ഒന്നുവരെയാണ്​ ഓൺലൈനായി അപേക്ഷ നൽകാൻ അവസരം.

ibpsonline.ibps.in വെബ്​സൈറ്റിലൂടെയാണ്​ അപേക്ഷ സമർപ്പിക്കേണ്ടത്​. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക്​ ശേഷം ദേശസാൽകൃത ബാങ്കുകളിൽ നിയമനം ലഭിക്കും.

ആഗസ്റ്റ്​ 28, 29, സെപ്​റ്റംബർ നാല്​ തീയതികളിലായാണ്​​ പ്രിലിമിനറി പരീക്ഷ. ഒക്​ടോബർ 31ന്​ മെയിൻ പരീക്ഷയും നടക്കും.

20നും 28നും ഇടയിൽ പ്രായമായവർക്ക്​ അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ബിരുദധാരികളായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം. മാതൃഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. 11 ബാങ്കുകളി​ലെ 5830 ​​ക്ലർക്ക്​ പോസ്റ്റുകളിലേക്കാകും നിയമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bank RecruitmentIBPSIBPS Clerk 2021
News Summary - IBPS Clerk 2021 Recruitment Online Registration Started
Next Story