ഐ.ബി.പി.എസ് കോമൺ റിക്രൂട്ട്മെൻറ്: അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം
text_fieldsപൊതുമേഖല ബാങ്കുകളിൽ ക്ലർക്ക്, പ്രൊബേഷനറി ഓഫിസർ/മാനേജ്മെൻറ് ട്രെയിനീസ് തസ്തികകളിലേക്കും റീജനൽ റൂറൽ ബാങ്കുകളിൽ ഓഫിസർ, അസിസ്റ്റൻറ് (മൾട്ടിപർപ്പസ്) തസ്തികകളിലേക്കും കോമൺ റിക്രൂട്ട്മെൻറിനായി ഐ.ബി.പി.എസ് 2020ലേക്ക് നേരേത്ത പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം അപേക്ഷ ഓൺലൈനായി പൂർത്തീകരിക്കാൻ കഴിയാത്തവർക്കും അതിനുശേഷം യോഗ്യത നേടിയവർക്കും അപേക്ഷിക്കാൻ വീണ്ടും അവസരം. 2021-22 വർഷത്തേക്കുള്ള റിക്രൂട്ട്മെൻറ് വിജ്ഞാപനവും ഇപ്പോൾ പ്രസിദ്ധീകരിച്ച അനുബന്ധ വിജ്ഞാപനവും www.ibps.inൽ ലഭ്യമാണ്.
11 പൊതുമേഖല ബാങ്കുകളിലായി ക്ലർക്ക് തസ്തികയിൽ 1557 ഒഴിവുകളും ബാങ്ക് പ്രൊബേഷനറി ഓഫിസർ/മാനേജ്െമൻറ് ട്രെയിനി തസ്തികയിൽ 1167 ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുണ്ട്. അടുത്ത വർഷം ഒഴിവുകൾ ഇരട്ടിയിലധികം വർധിക്കുമെന്നും സൂചനയുണ്ട്.
ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് ക്ലർക്ക് തസ്തികകളിൽ അപേക്ഷിക്കാം. ഹൈസ്കൂൾ, കോളജ് തലത്തിൽ കമ്പ്യൂട്ടർ/ഐ.ടി വിഷയമായി പഠിച്ചവരോ കമ്പ്യൂട്ടർ ഓപറേഷൻസ്/ഐ.ടിയിൽ ബിരുദധാരികളോ സർട്ടിഫിക്കറ്റുള്ളവരോ ആകണം. പ്രായം 20-28 വയസ്സ്.
ഓഫിസർ/മാനേജ്മെൻറ് ട്രെയിനി തസ്തികകളിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായം 20-30. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ക്ലറിക്കൽ തസ്തികക്ക് നവംബർ ആറു വരെയും പ്രൊബേഷനറി ഓഫിസർ/മാനേജ്മെൻറ് ട്രെയിനി തസ്തികക്ക് ഒക്ടോബർ 28 മുതൽ നവംബർ 11 വരെയും അപേക്ഷിക്കാം.
നേരേത്ത രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷകളിൽ തിരുത്ത് വരുത്തുന്നതിനും അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.