Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകാർഷിക സർവകലാശാലക്ക്...

കാർഷിക സർവകലാശാലക്ക് ഐ.സി.എ.ആർ അംഗീകാരം

text_fields
bookmark_border
ICAR Accreditation for Agricultural University
cancel

തൃശൂർ: കേരള കാർഷിക സർവകലാശാലക്ക് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് (െഎ.സി.എ.ആർ) കീഴിലുള്ള ദേശീയ കാർഷിക വിദ്യാഭ്യാസ അക്രഡിറ്റേഷൻ ബോർഡി​െൻറ (എൻ.എ.ഇ.എ.ബി) അംഗീകാരം ലഭിച്ചു. സർവകലാശാലക്കും അതിന്​ കീഴിലുള്ള വിവിധ കോളജുകൾക്കും അക്കാദമിക് പ്രോഗ്രാമുകൾക്കും അഞ്ചു വർഷത്തേക്കാണ് അംഗീകാരം. കുറച്ച്​ കാലമായി സർവകലാശാലക്ക്​ ഐ.സി.എ.ആർ അംഗീകാരം മുടങ്ങിക്കിടക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരിയിൽ അക്രഡിറ്റേഷൻ ബോർഡ് നിയമിച്ച വിദഗ്​ധ സംഘം സർവകലാശാലയും കോളജുകളും സന്ദർശിച്ചും സർവകലാശാല തയാറാക്കിയ സ്വയം പഠന റിപ്പോർട്ടും സ്കോർ കാർഡും വിലയിരുത്തിയുമാണ് അംഗീകാരം നൽകിയത്.

സർവകലാശാല, അനുബന്ധ സ്ഥാപനങ്ങളായ വെള്ളായണി, പടന്നക്കാട്, വെള്ളാനിക്കര കാർഷിക കോളജുകൾ, വെള്ളാനിക്കര ഫോറസ്ട്രി, തവനൂർ കേളപ്പജി എൻജിനിയറിങ്, വെള്ളാനിക്കര കോഓപറേഷൻ ആൻഡ്​​ ബാങ്കിങ് കോളജുകൾ എന്നിവയിലെ ബിരുദ, ബിരുദാനന്തര, പിഎച്ച്.ഡി പ്രോഗ്രാമുകൾക്കാണ്​ അംഗീകാരം ലഭിച്ചത്.

സർവകലാശാലയിലെ വിദ്യാർഥികൾക്ക് രാജ്യത്തുടനീളമുള്ള 70ലധികം സംസ്ഥാന, കേന്ദ്ര കാർഷിക സർവകലാശാലകളിൽ ഉന്നത പഠനത്തിനും മറ്റ് സംസ്ഥാന കാർഷിക സർവകലാശാലകളിൽനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ പഠിക്കാനും ഈ അംഗീകാരം സഹായകമാകുമെന്ന്​ സർവകലാശാല വാർത്തകുറിപ്പിൽ അറിയിച്ചു. ഐ.സി.എ.ആറിൽനിന്നുള്ള ധനസഹായം, മത്സരാധിഷ്​ഠിത ഗവേഷണ ഗ്രാൻറ് എന്നിവയും ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Agricultural University
Next Story