െഎ.െഎ.െഎ.ടി.എം.കെയിൽ ഉന്നത പഠനത്തിന് അവസരം
text_fieldsതിരുവനന്തപുരം: സർക്കാറിെൻറ ഐ.ടി ഉന്നതപഠന-ഗവേഷണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.കെയിൽ ഐ.ടി, കമ്പ്യൂട്ടർ സയൻസ് അധിഷ്ഠിത വിഷയങ്ങളിൽ ബിരുദാനന്തര കോഴ്സുകൾ, എംഫിൽ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയുടെ ബിരുദമാണ് കോഴ്സുകൾക്ക് നൽകുന്നത്.
ആകെ 160 സീറ്റുകളുണ്ട്. എം.എസ്സി കോഴ്സുകളിലെ സ്പെഷലൈസേഷനും സീറ്റ് വിവരവും: സൈബർ സെക്യൂരിറ്റി (40), മെഷീൻ ഇൻറലിജൻസ് (30), ഡാറ്റ അനലിറ്റിക്സ് (30), ജിയോ സ്പേഷ്യൽ അനലിറ്റിക്സ് (30). എം.ഫിൽ ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സിലും കമ്പ്യൂട്ടർ സയൻസിലും 15 സീറ്റുകൾ വീതമാണുള്ളത്. 60 ശതമാനം മാർക്കിൽ (സി.പി.ഐ/സി.ജി.പി.എ പത്തിൽ 6.5) കുറയാതെ ഏതെങ്കിലും സയൻസ് /എൻജിനീയറിങ് /ടെക്നോളജി വിഷയങ്ങളിൽ ബാച്ചിലർ ബിരുദമുള്ളവർക്കാണ് എം.എസ്സി കോഴ്സുകളിൽ പ്രവേശനത്തിന് അർഹതയുള്ളത്.
ബിരുദതലത്തിൽ കണക്ക് പഠനവിഷയമായിരിക്കണം. എം. എസ്സി ജിയോ സ്പേഷ്യൽ അനലിറ്റിക്സിൽ ഈ യോഗ്യതയുള്ളവർക്കു പുറമേ, ജിയോ സയൻസ് സ്പെഷലൈസേഷനോടെ 60 ശതമാനം മാർക്കുമായി ബിരുദം നേടിയവരെയും പരിഗണിക്കും.
ജോലിയുള്ളവർക്കായി ഡാറ്റ അനലിറ്റിക്സിൽ സ്പെഷലൈസേഷനുള്ള ത്രിവർഷ എം.എസ്സി പാർട്ട്ടൈം കോഴ്സും നടത്തുന്നുണ്ട്. 30 സീറ്റുകളുണ്ട്. ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സ് എം.ഫിൽ പ്രവേശനത്തിന് നാചുറൽ സയൻസ് (ബോട്ടണി, സുവോളജി, എൻവയർമെൻറൽ സയൻസ്) ഫിസിക്കൽ സയൻസ് എന്നിവയിൽ എം.എസ്സിയാണ് യോഗ്യത.
എം.ഫിൽ കമ്പ്യൂട്ടർ സയൻസ് പ്രവേശനത്തിന് എം.എസ്സി, എം.സി.എ, എം.ടെക് (കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ ഇലക്േട്രാണിക്സ്/കമ്പ്യൂട്ടർസയൻസ്/ ജിയോഇൻഫർമാറ്റിക്സ്) യോഗ്യതയുള്ളവരെയാണ് പരിഗണിക്കുക.
എം.എസ്സി കോഴ്സിന് ഐ.ഐ.ഐ.ടി.എം.കെ നടത്തുന്ന പ്രവേശന പരീക്ഷയുടെയും (ഐ.ടി.സി.എ.ടി), ഗേറ്റ് സ്കോറിെൻറയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഐ.ഐ.ഐ.ഐ.ടി.എം.കെ നടത്തുന്ന നടത്തുന്ന ഗവേഷണ അഭിരുചി പരീക്ഷയുടെയോ (ഐ.ടി.ആർ.എ.ടി) തത്തുല്യമായ ഗേറ്റ്/നെറ്റ് സ്കോർ അടിസ്ഥാനത്തിലോ ആയിരിക്കും എം.ഫിൽ പ്രവേശനം.
തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, തൊടുപുഴ, കൊച്ചി, പാലക്കാട്, പെരിന്തൽമണ്ണ, കോഴിക്കോട്, കാസർകോട്, ചെന്നൈ, മധുര, ഹൈദരാബാദ്, ന്യൂഡൽഹി, ഗുവാഹതി, പട്ന, കൊൽക്കത്ത, എന്നിവിടങ്ങളിൽ ജൂൺ 10നായിരിക്കും പ്രവേശന പരീക്ഷ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ച വിശദാംശങ്ങൾക്കും www.iitimk.ac.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.