െഎ.െഎ.എം -കാറ്റ് 2021 നവംബർ 28ന് ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 4 മുതൽ സെപ്റ്റംബർ 15 വരെ
text_fieldsരാജ്യത്തെ 20 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെൻറ് നടത്തുന്ന വിവിധ പോസ്റ്റ്ഗ്രാജുവേറ്റ്, മാനേജ്മെൻറ് ഫെലോ പ്രോഗ്രാമിലേക്കുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് (IIM-CAT2021) നവംബർ 28ന് നടത്തും. ഐ.ഐ.എം അഹമ്മദാബാദാണ് ഇക്കുറി ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ഐ.ഐ.എമ്മിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന മറ്റ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകളും എം.ബി.എ ഉൾപ്പെടെയുള്ള മാനേജ്മെൻറ് പി.ജി പ്രോഗ്രാം പ്രവേശനത്തിന് 'കാറ്റ്-2021' സ്കോർ ഉപയോഗിക്കുന്നതാണ്.
കേരളത്തിൽ ഏക ഐ.ഐ.എം കോഴിക്കോടാണ്. അഹമ്മദാബാദ്, അമൃതസർ, ബംഗളൂർ, ബോധ്ഗയ, കൊൽക്കത്ത, ഇന്തോർ, ജമ്മു, കാഷിപൂർ, ലക്നൗ, നാഗ്പൂർ, റായ്പൂർ, റാഞ്ചി, രോഹ്തക്, സമ്പൽപൂർ, ഷില്ലോംഗ്, സിർമൗർ, തിരുച്ചിറപ്പള്ളി, ഉദയ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് മറ്റ് ഐ.ഐ.എമ്മുകൾ ഉള്ളത്.ഐ.ഐ.എം കാറ്റിന് കേരളം ഉൾപ്പെടെയുള്ള ഇന്ത്യയൊട്ടാകെ 158 ടെസ്റ്റ് സെൻററുകളുണ്ടാവും. സൗകര്യാർഥം മുൻഗണനാക്രമത്തിൽ ആറ് സെൻററുകൾ തെരഞ്ഞെടുക്കാം.
വിശദവിവരങ്ങളടങ്ങിയ 'കാറ്റ്-2021' വിജ്ഞാപനവും ഇൻഫർമേഷൻ ബുളളറ്റിനും www.iimcat.ac.inൽ ലഭ്യമാകും.ടെസ്റ്റിൽ പെങ്കടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്േട്രഷൻ ആഗസ്റ്റ് 4ന് രാവിലെ 10ന് തുടങ്ങും. സെപ്റ്റംബർ 15 വൈകീട്ട് അഞ്ചുമണിവരെ രജിസ്േട്രഷൻ നടത്താം. ഇതിനുള്ള നിർദേശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭിക്കും. രജിസ്േട്രഷൻ ഫീസ് 2200 രൂപയാണ്. SC/ST/PWD വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 1100 രൂപ മതി.ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ/തത്തുല്യ CGPAയിൽ കുറയാതെ ബാച്ചിലേഴ്സ് ബിരുദമെടുക്കുന്നവർക്ക് അപേക്ഷിക്കാം. SC/ST/PWD വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 45 മാർക്ക്/തത്തുല്യ/CGPA മതിയാകും. ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവരെയും ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.മൂന്ന് സെഷനുകളായാണ് 'കാറ്റ്-2021' നടത്തുക. പരീക്ഷാവിശദാംശങ്ങൾ, സെലക്ഷൻ നടപടിക്രമം, സംവരണം ഉൾപ്പെടെയുള്ള സമഗ്ര വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.