ഐസർ അഭിരുചിപരീക്ഷ ജൂൺ 17ന്
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (ഐസർ) പഞ്ചവസതര ബി.എസ്-എം.എസ് ഡ്യുവൽ ഡിഗ്രി, നാലുവർഷത്തെ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്) കോഴ്സുകളിൽ പ്രവേശനത്തിനായുള്ള അഭിരുചിപരീക്ഷ (ഐ.എ.ടി) ജൂൺ 17ന് രാവിലെ ഒമ്പതിന് നടക്കും. ഏപ്രിൽ 15 മുതൽ മേയ് 25 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനം www.iiseradmission.in-ൽ അപേക്ഷ ഫീസ് 2000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി വിഭാഗങ്ങൾക്ക് 1000 രൂപ മതി.
പ്ലസ് ടു പരീക്ഷ 60 ശതമാനം മാർക്കിൽ/തുല്യ ഗ്രേഡിൽ കുറയാതെ വിജയിച്ചിരിക്കണം. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ മൂന്നെണ്ണമെങ്കിലും പഠിച്ചിരിക്കണം. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മാർക്ക്/ ഗ്രേഡ് മതിയാകും. ഫൈനൽപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.
ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് അഭിമുഖീകരിക്കാതെ കിഷോർവൈജ്ഞാനിക് പ്രോത്സാഹൻ യോജന, ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷകളിൽ യോഗ്യത നേടുന്നവർക്കും പ്രവേശനത്തിന് അർഹതയുണ്ട്. തിരുവനന്തപുരം ഉൾപ്പെടെ ഏഴ് ഐസറുകളിലാണ് പഠനാവസരം. ബി.എസ്.എം.എസ് കോഴ്സിൽ 1748 സീറ്റുകളും ബി.എസ് കോഴ്സിൽ 90 സീറ്റുകളുമാണുള്ളത്.
ബി.എസ്-എം.എസ് പ്രോഗ്രാമിൽ ഐസർ തിരുവനന്തപുരത്ത് 320, തിരുപ്പതി -200, പുണെ -288, മൊഹാളി -250, ഭോപാൽ 240, കൊൽക്കത്ത -250, ബെർഹാംപുർ -200 സീറ്റുകളുണ്ട്. എൻജിനീയറിങ് സയൻസസ് സ്ട്രീമിൽ 60 സീറ്റുകളും ഇക്കണോമിക്സ് സയൻസസിൽ 30 സീറ്റുകളും ലഭ്യമാണ്. ഐ.എ.ടി അല്ലെങ്കിൽ ജെ.ഇ.ഇ/കെ.വി.പി.വൈ റാങ്ക് അടിസ്ഥാനത്തിൽ ഓൺലൈൻ കൗൺസലിങ്ങിലൂടെയാണ് അഡ്മിഷൻ. കൂടുതൽ വിവരങ്ങൾ/അപ്ഡേഷനുകൾ www. iiseradmission.in ൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.