പ്ലേസ്മെന്റിൽ റെക്കോർഡുമായി ബോംബെ ഐ.ഐ.ടി; ശമ്പള വർധന പേരിനു മാത്രം!
text_fieldsമുംബൈ: പേസ്മെന്റ് എന്ന ഒറ്റക്കാരണമാണ് വിദ്യാർഥികളെ ഐ.ഐ.ടികളിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണം. ഐ.ഐ.ടികളിൽ ഏറ്റവും പ്രിയം ബോംബെ ഐ.ഐ.ടിക്കാണ്. കഴിഞ്ഞ തവണ ബോംബെ ഐ.ഐ.ടിയിലെ പ്ലേസ്മെന്റ് റെക്കോർഡാണ്. 2022-23 വർഷത്തലൽ 1516 പേർക്ക് പ്ലേസ്മെന്റ് ലഭിച്ചുവെന്നാണ് ഐ.ഐ.ടി പുറത്തുവിട്ട കണക്ക്. പ്ലേസ്മെന്റിന്റെ കാര്യത്തിൽ ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. അതിൽ തന്നെ 194 പേർക്ക് പ്രീ പ്ലേസ്മെന്റ് ഓഫറും ലഭിച്ചു. 2021-22 വർഷങ്ങളിൽ 1441 പേർക്കാണ് പ്ലേസ്മെന്റ് ലഭിച്ചത്. 201 പേർക്ക് പ്രീ പ്ലേസ്മെന്റ് ഓഫറും കിട്ടി.
ഇത്തവണ കാമ്പസ് സെലക്ഷൻ വഴി തെരഞ്ഞെടുക്കപ്പെട്ടവർക്ക് ശരാശരി വാർഷിക ശമ്പളമായി ലഭിക്കുന്നത് 21.82 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷം 21.5 ലക്ഷം രൂപയായിരുന്നു ശരാശരി വാർഷിക ശമ്പളം. കണക്കുകൾ പരിശോധിക്കുമ്പോൾ കാര്യമായ ശമ്പളവർധനവില്ലെന്ന് കാണാം. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര പാക്കേജ് 2.1 കോടി രൂപയിൽ നിന്ന് 3.67 കോടി രൂപയായി ഉയർന്നപ്പോൾ ആഭ്യന്തര ഓഫർ 1.8 കോടി രൂപയിൽ നിന്ന് 1.68 രൂപയായി കുറഞ്ഞു. 16 വിദ്യാർഥികൾക്ക് ഒരു കോടി രൂപയ്ക്ക് മുകളിൽ വാർഷിക ശമ്പളം ലഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 66 വിദ്യാർഥികൾക്ക് വിദേശത്ത് പ്രവേശനം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.