ഇന്ത്യൻ ഓയിൽ കോർപറേഷൻ ട്രേഡ് അപ്രൻറിസുകളെ തേടുന്നു
text_fieldsഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി.എൽ) തെക്കൻ മേഖല മാർക്കറ്റിങ് ഡിവിഷൻ ചെന്നൈ അപ്രൻറിസ് ആക്ട് പ്രകാരം ട്രേഡ് അപ്രൻറിസുകളെ തിരഞ്ഞെടുക്കുന്നു. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർക്കാണ് അവസരം.
വിവിധ ട്രേഡുകളിലായി 493 ഒഴിവുകളുണ്ട് (ജനറൽ -239, ഇ.ഡബ്ല്യു.എസ് -44, എസ്.സി-72, എസ്.ടി-14, ഒ.ബി.സി-എൻ.സി.എൽ-124). കേരളത്തിൽ 67 ഒഴിവുകൾ ലഭ്യമാണ്. പരിശീലനം 12/15 മാസത്തേക്കാണ്. സ്റ്റൈപൻഡ് ലഭിക്കും. വിശദ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.iocl.com/career ൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഡിസംബർ 12ന് വൈകീട്ട് അഞ്ചുവരെ സമർപ്പിക്കാം. http://apprenticeshipindia.org/candidate-registration പോർട്ടലിലും രജിസ്റ്റർ ചെയ്യണം.
കേരളത്തിൽ ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെൻറ് മെക്കാനിക്, മെഷീനിസ്റ്റ് ട്രേഡുകളിൽ 42, അക്കൗണ്ടൻറ് ട്രേഡിൽ 22, ഡേറ്റ എൻട്രി ഓപറേറ്റർ ട്രേഡിൽ മൂന്ന് ഒഴിവുകളാണുള്ളത്.
യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
അക്കൗണ്ടൻറ് ട്രേഡിലേക്ക് ഏതെങ്കിലും ഡിസിപ്ലിനിൽ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി) ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
ഡേറ്റ എൻട്രി ഓപറേറ്റർ ട്രേഡിലേക്ക് പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.
പ്രായപരിധി 31.10.2020ൽ 18-24. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യു.ഡി) 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
ഒബ്ജക്ടിവ് മൾട്ടിപ്ൾ ചോയിസ് മാതൃകയിലുള്ള ടെസ്റ്റിലൂടെയാണ് സെലക്ഷൻ. കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിൽ ജനുവരി മൂന്നിനാണ് ടെസ്റ്റ്. യോഗ്യത നേടുന്നവരുടെ ലിസ്റ്റ് ഡോക്യുമെൻറ് വെരിഫിക്കേഷനായി ജനുവരി 11ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. വിവരങ്ങൾക്ക് www.iocl.com/careers.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.