റെയിൽവേയിൽ 62,907 ഒഴിവുകൾ
text_fieldsറെയിൽവേയിൽ ട്രാക്ക് മെയിെൻറയ്നർ, ഗേറ്റ്മാൻ, ഹെൽപ്പർ തുടങ്ങിയ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.
ആകെ 62,907 ഒഴിവുകളാണുള്ളത്. ട്രാക്ക് മെയിെൻറയ്നർ ഗ്രേഡ് 4 (ട്രാക്ക്മാൻ), ഗേറ്റ്മാൻ, പോയൻറ്സ്മാൻ, ഇലക്ട്രിക്കൽ, എൻജിനീയറിങ്, മെക്കാനിക്കൽ, സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിൽ ഹെൽപ്പർ, പോർട്ടർ തസ്തികകളിലേക്കാണ് റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് നിയമനം നടത്തുന്നത്. ചെന്നൈ ബോർഡിന് കീഴിൽ 2979 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഒഴിവുകളും ഇതിൽ ഉൾപ്പെടും.
യോഗ്യത: പത്താം ക്ലാസ്/ െഎ.ടി.െഎ/ നാഷനൽ അപ്രൻറീസ്ഷിപ് സർട്ടിഫിക്കറ്റ്/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഒാരോ ജോലിക്കും അനിവാര്യമായ ആരോഗ്യ, ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.
പ്രായപരിധി: 2018 ജൂലൈ ഒന്നിന് 18നും 31നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.ജനറൽ വിഭാഗങ്ങൾക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/എസ്.ടി, വിമുക്തഭടന്മാർ, അംഗപരിമിതർ, വനിതകൾ, ട്രാൻസ്ജെൻഡർ, മറ്റു ന്യൂനപക്ഷങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപയുമാണ് അപേക്ഷ ഫീസ്.
ഒാൺലൈനായും ഒാഫ്ലൈനായും അപേക്ഷഫീസ് അടക്കാം. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഒാൺലൈനായി ഫീസടക്കാം. ഒാൺലൈൻ അല്ലാതെ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ ചലാൻ വഴിയോ പോസ്റ്റ് ഒാഫിസ് വഴിയോ ഫീസടക്കാം. അപേക്ഷകൾ ഒാൺലൈനായാണ് സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് www.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഒാൺൈലൻ രജിസ്ട്രേഷനുള്ള അവസാന തീയതി മാർച്ച് 12.
അസിസ്റ്റൻറ് ലോക്കോപൈലറ്റ്, ടെക്നീഷ്യൻ തസ്തികകളിലേക്കും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അസിസ്റ്റൻറ് ലോക്കോ പൈലറ്റിെൻറ 17,673 ഒഴിവുകളും വിവിധ സാേങ്കതിക തസ്തികകളിൽ 8829 ഒഴിവുകളുമുൾപ്പടെ 26,502 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം ആർ.ആർ.ബിയിൽ മാത്രം 345 ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 26 ആയിരുന്നത് മാർച്ച് 5 വരെ നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.