പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ അസിസ്റ്റൻറ്, സബ് എഡിറ്റർ
text_fieldsകേരള സർക്കാർ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സിസ്റ്റംസ് മാനേജ്മെൻറ് പദ്ധതിക്കു കീഴിലാണ് നിയമനം. യോഗ്യത: അംഗീകൃത സർവകലാശാല ബിരുദവും ജേണലിസത്തിൽ അംഗീകൃത ഡിേപ്ലാമയുമാണ് യോഗ്യത. സബ് എഡിറ്റർ തസ്തികയിലേക്ക് ഒരു മാധ്യമസ്ഥാപനത്തിലെ എഡിറ്റോറിയൽ വിഭാഗത്തിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിെൻറ മീഡിയ ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥാപനമായിരിക്കണം. മീഡിയ ലിസ്റ്റ് http://www.prd.kerala.gov.in/ ൽ ലഭ്യമാണ്. മലയാളം ടൈപ്റൈറ്റിങ്ങും ഇൻറർനെറ്റ്, വെബ്സൈറ്റ് പ്രവർത്തനങ്ങളും അറിഞ്ഞിരിക്കണം. ജനറൽ വിഭാഗക്കാർക്ക് 38 വയസ്സാണ് ഉയർന്ന പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. ശമ്പളം: സബ് എഡിറ്റർമാർക്ക് മാസം 18,000 രൂപയും ഇൻഫർമേഷൻ അസിസ്റ്റൻറുമാർക്ക് 14,000 രൂപയും. http://www.prd.kerala.gov.in/ ൽ PRISM PROJECT EMPANELMENT എന്ന ലിങ്കിലൂടെ ഒാൺലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷ, അഭിമുഖവും അഭിരുചിപരീക്ഷയും എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൈല ആറ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.