ഫെഡറല്‍ ബാങ്കില്‍ ഇന്റേണ്‍ഷിപ്; പ്രതിഫലം 5.70 ലക്ഷം വരെ
text_fieldsകൊച്ചി: ബിരുദധാരികള്‍ക്ക് ഉയര്‍ന്ന പ്രതിഫലത്തോടെ ഇേൻറണ്‍ഷിപ്, പഠന പദ്ധതിയുമായി ഫെഡറല്‍ ബാങ്ക്. ഫെഡറല്‍ ഇേൻറണ്‍ഷിപ് പ്രോഗ്രാം (എഫ്.ഐ.പി) എന്ന പദ്ധതി ഇന്ത്യയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായ മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വിസസുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മണിപ്പാലിെൻറ പി.ജി ഡിപ്ലോമ കോഴ്സ് ചെയ്യുന്നതോടൊപ്പം ഫെഡറല്‍ ബാങ്കില്‍ ഇേൻറണ്‍ഷിപ് ചെയ്യാനും അവസരം ലഭിക്കും. പ്രതിവര്‍ഷം 5.70 ലക്ഷം വരെ പ്രതിഫലവും ലഭിക്കും. ബാങ്ക് ശാഖ/ ഓഫിസിൽ ഡിജിറ്റല്‍ പഠനരീതികള്‍ സമന്വയിപ്പിച്ച് ഉദ്യോഗാർഥിയുടെ കഴിവ് മെച്ചപ്പെടുത്തുന്ന രീതിയിലാണ് പാഠ്യപദ്ധതി. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സര്വിസസിെൻറ പി.ജി ഡിപ്ലോമ ഇന്‍ ബാങ്കിങ് ബിരുദവും ലഭിക്കും.
10, 12, ബിരുദതലങ്ങളില്‍ 60 ശതമാനമോ അതിനു മുകളിലോ മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം ഒക്ടോബര്‍ ഒന്നിന് 27 തികയാന്‍ പാടില്ല. ഒക്ടോബര്‍ 23നാണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ നവംബര്‍ ഏഴിന് നടക്കും. കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഉത്തര്‍പ്രദേശ്,ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. വെബ്സൈറ്റ് ലിങ്ക്: https://www.federalbank.co.in/federal-internship-program
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.