വ്യവസായ-വാണിജ്യ വകുപ്പിൽ ഇന്റേൺ: 1155 ഒഴിവുകൾ
text_fieldsസംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ഇൻഡസ്ട്രി ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് 1155 ഇന്റേൺസിനെ തെരഞ്ഞെടുക്കുന്നു. ഒരു വർഷത്തെ കരാർ നിയമനമാണ്. 14 ജില്ലകളിലും ഒഴിവുകളുണ്ട്. തിരുവനന്തപുരം 86, കൊല്ലം 79, പത്തനംതിട്ട 61, ആലപ്പുഴ 86, കോട്ടയം 84, ഇടുക്കി 56, എറണാകുളം 115, തൃശൂർ 105, പാലക്കാട് 103, മലപ്പുറം 122, കോഴിക്കോട് 90, വയനാട് 29, കണ്ണൂർ 94, കാസർകോട് 45. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിലാണ് നിയമനം. വ്യവസായ വകുപ്പ് പ്രാദേശികതലത്തിൽ നടത്തുന്ന ചെറുകിട വ്യവസായ സംരംഭങ്ങളെ പരിപോഷിപ്പിക്കുകയാണ് ദൗത്യം. പ്രതിമാസം 20,000 രൂപയാണ് ശമ്പളം. യോഗ്യത: ബി.ടെക് അല്ലെങ്കിൽ എം.ബി.എ. മുൻ തൊഴിൽപരിചയം അഭിലഷണീയം. പ്രായപരിധി 18-30. 2022 ഫെബ്രുവരി ഒന്നുവെച്ചാണ് പ്രായപരിധി നിശ്ചയിക്കുക.
ജില്ലതല തെരഞ്ഞെടുപ്പായതിനാൽ നിയമനമാഗ്രഹിക്കുന്ന ഏതെങ്കിലും ഒരു ജില്ലയിലേക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cmdkerala.netൽ ലഭ്യമാണ്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഫെബ്രുവരി 23നകം സമർപ്പിക്കണം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.