െഎ.എസ്.ആർ.ഒയിൽ സയൻറിസ്റ്റ്/എൻജിനീയർ
text_fieldsെഎ.എസ്.ആർ.ഒയിൽ സയൻറിസ്റ്റ്/എൻജിനീയർ- എസ്.സി തസ്തികയിൽ 106 ഒഴിവുകൾ. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങളിലാണ് അവസരം. ഇലക്ട്രോണിക്സ് -32, മെക്കാനിക്കൽ -45, കമ്പ്യൂട്ടർ സയൻസ് -29 എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ/ തത്തുല്യ ഗ്രേഡോ നേടിയ ബി.ഇ/ ബി.ടെക് ബിരുദം. 2017-18 അധ്യയനവർഷം കോഴ്സ് പൂർത്തിയായവർക്കും അപേക്ഷിക്കാം.
പ്രായപരിധി: 2018 ഫെബ്രുവരി 20ന് 35 വയസ്സ്. വിമുക്തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും കേന്ദ്ര സർക്കാറിെൻറ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
അപേക്ഷഫീസ് 100 രൂപയാണ്. വനിതകൾക്കും എസ്.സി/എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. ഇൻറർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ അല്ലെങ്കിൽ എസ്.ബി.െഎ ബ്രാഞ്ചുകൾ വഴിയോ ഫീസ് അടക്കാം.
യോഗ്യതയും അക്കാദമിക് മികവിെൻറയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കായി എഴുത്തുപരീക്ഷ നടത്തും.
കേരളത്തിൽ തിരുവനന്തപുരത്താണ് പരീക്ഷകേന്ദ്രം. ഏപ്രിൽ 22നായിരിക്കും പരീക്ഷ. അഭിമുഖത്തിെൻറ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒാൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.isro.gov.in സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി െഫബ്രുവരി 20.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.