ജിപ്മെറിൽ സീനിയർ റെസിഡൻറ്സ്: അപേക്ഷ ഡിസംബർ 14 വരെ
text_fieldsജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ, എജുക്കേഷൻ ആൻഡ് റിസർച് (ജിപ്മെർ) പുതുച്ചേരി, കാരയ്ക്കൽ കാമ്പസുകളിൽ സീനിയർ റെസിഡൻറ്സ് തസ്തികയിൽ 58 ഒഴിവുകളുണ്ട്. വിവിധ വകുപ്പുകളിലായി പുതുച്ചേരിയിൽ 40 ഒഴിവുകളും കാരയ്ക്കലിൽ 18 ഒഴിവുകളും ലഭ്യമാണ്.മൂന്നു വർഷത്തേക്കാണ് നിയമനം.
വകുപ്പുകൾ: അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോ കെമിസ്ട്രി, ഡെൻറിസ്ട്രി, ഡർമറ്റോളജി (സ്കിൻ & STD), എമർജൻസി മെഡിസിൻ, ഇ.എൻ.ടി, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ജറിയാട്രിക് മെഡിസിൻ, നിയോനാറ്റോളജി, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പാതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (PMR), ഫിസിയോളജി, പ്രിവൻറിവ് ആൻഡ് സോഷ്യൽ മെഡിസിൻ, പൾമണറി മെഡിസിൻ, റേഡിയേഷൻ ഓങ്കോളജി, റേഡിയോ ഡയഗ്നോസിസ്.
യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ബിരുദം (MD/MS/DNB/MDS ഓറൽ ആൻഡ് മാസ്കിലോഫേഷ്യൽ സർജറി). പ്രായപരിധി 31.1.2022ൽ 45. ഒ.ബി.സി വിഭാഗങ്ങൾക്ക് മൂന്നു വർഷവും എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യു.ഡി) 10 വർഷവും ഇളവ്.
അപേക്ഷഫീസ് 1500 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 1200 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. വിജ്ഞാപനം www.jipmer.edu.inൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി ഡിസംബർ 14 വരെ. ഡിസംബർ 26 ന് രാവിലെ 10 മുതൽ 11 വരെ ചെന്നൈ, പുതുച്ചേരി, ഡൽഹി, മുംബൈ, കൊൽക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.