തൊഴിലവസരങ്ങൾ ഒറ്റനോട്ടത്തിൽ
text_fieldsനാവികസേന: എക്സിക്യൂട്ടിവ് ബ്രാഞ്ചിൽ എസ്.എസ്‍സി ഐ.ടി ഓഫിസറകാം. ഒഴിവുകൾ -15 അവിവാഹിതർക്ക് അവസരം. യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ഐ.ടി/ അനുബന്ധ വിഷയങ്ങൾ എം.എസ്‍സി/ ബി.ഇ/ ബി.ടെക്/ എം.ടെക് 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. എം.സി.എ വിത്ത് ബി.സി.എ/ ബി.എസ്‍സി കമ്പ്യൂട്ടർ സയൻസ്/ ഐ.ടി ഫസ്റ്റ്ക്ലാസുകാരെയും പരിഗണിക്കും. 2000 ജൂലൈ രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.
10 / 12 ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 60 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം. വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in. ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. പരിശീലനം ജൂണിൽ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കും. അടിസ്ഥാന ശമ്പളം 56,100 രൂപ. നിരവധി ആനുകൂല്യങ്ങളുമുണ്ട്. സബ് ലഫ്റ്റനന്റ് പദവിയിലാണ് നിയമനം.
സെൻട്രൽ ലതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്:
സി.എസ്.ഐ.ആർ കീഴിലുള്ള ചെന്നൈയിലെ സി.എൽ.ആർ.ഐ എന്ന സ്ഥാപനത്തിൽ സയന്റിസ്റ്റ് തസ്തികയിൽ 20 ഒഴിവുകളുണ്ട്. (പരസ്യ നമ്പർ 03/2024) ശമ്പളം പ്രതിമാസം 1,34,907 രൂപ. യോഗ്യത, സെലക്ഷൻ നടപടികൾ അടക്കമുള്ള വിശദമായ വിജ്ഞാപനം www.clri.orgൽ. ജനുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.