കോട്ടൺ കോർപറേഷനിൽ തൊഴിലവസരം
text_fieldsകേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിൽ ബേലാപൂരിലെ (നവി മുംബൈ) ദി കോട്ടൺ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കോർപറേഷന്റെ നവി മുംബൈ ഹെഡാഫിസിലും ഇന്ത്യയൊട്ടാകെയുള്ള ബ്രാഞ്ച് ഓഫിസുകളിലുമായി ആകെ 214 ഒഴിവുകളാണുള്ളത്. (എസ്.സി/എസ്.ടി/ഒ.ബി.സി/ഇ.ഡബ്ലിയു.എസ്/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് ഒഴിവുകളിൽ സംവരണമുണ്ട്).
തസ്തിക തിരിച്ചുള്ള ഒഴിവുകൾ: അസിസ്റ്റന്റ് മാനേജർ (ലീഗൽ): 1. ഒഫിഷ്യൽ ലാംഗ്വേജ് 1, മാനേജ്മെന്റ് ട്രെയിനി - മാർക്കറ്റിങ് 11, അക്കൗണ്ട്സ് 20; ജൂനിയർ കമേർഷ്യൽ എക്സിക്യൂട്ടിവ് 120, ജൂനിയർ അസിസ്റ്റന്റ് - ജനറൽ 20, അക്കൗണ്ട്സ് 40, ഹിന്ദി ട്രാൻസ്ലേറ്റർ 1.
യോഗ്യത: അസിസ്റ്റന്റ് മാനേജർ -ലീഗൽ തസ്തികക്ക് 50 ശതമാനം മാർക്കിൽ കുറയാതെ നിയമബിരുദവും ഒരുവർഷത്തെ പ്രവൃത്തി പരിചയവും. അഭിഭാഷകരായി ഒരുവർഷത്തെ പ്രാക്ടീസുള്ളവരെയും പരിഗണിക്കും. എം.ബി.എ യോഗ്യത കൂടിയുള്ളവർക്ക് സാധ്യതയേറെയാണ്. പ്രായപരിധി 32 വയസ്സ്.
ഒഫീഷ്യൽ ലാംഗ്വേജ് തസ്തികക്ക് 50 ശതമാനം മാർക്കോടെ ഹിന്ദിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും (ബിരുദതലത്തിൽ ഇംഗ്ലീഷ് പഠിച്ചിരിക്കണം) ഒരുവർഷത്തെ പ്രവൃത്തി പരിചയവും. ഹിന്ദി ട്രാൻസ്ലേഷൻ യോഗ്യതയുള്ളവർക്ക് സാധ്യത കൂടുതലാണ്. പ്രായപരിധി 32 വയസ്സ്.
മാനേജ്മെന്റ് ട്രെയിനി-മാർക്കറ്റിങ് തസ്തികക്ക് എം.ബി.എ അഗ്രി ബിസിനസ് മാനേജ്മെന്റ്/തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം. പ്രായപരിധി 30 വയസ്സ്.
മാനേജ്മെന്റ് ട്രെയിനി അക്കൗണ്ട്സ് തസ്തികക്ക് യോഗ്യത സി.എ/സി.എം.എ പ്രായപരിധി 30 വയസ്സ്.
ജൂനിയർ കമേർഷ്യൽ എക്സിക്യൂട്ടിവ് തസ്തികക്ക് 50 ശതമാനം മാർക്കിൽ കുറയാതെ (എസ്.സി/എസ്.ടി/പി.എച്ച് വിഭാഗങ്ങൾക്ക് 45 ശതമാനം മതി) ബി.എസ്സി അഗ്രികൾചർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്.
ജൂനിയർ അസിസ്റ്റന്റ് (ജനറൽ) തസ്തികക്ക് യോഗ്യത തൊട്ടമുകളിലേതുതന്നെ.
ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) തസ്തികക്ക് 50 ശതമാനം മാർക്കിൽ കുറയാതെ ബി.കോം. എസ്.സി/എസ്.ടി/പി.എച്ച് വിഭാഗങ്ങളിൽപെടുന്നവർക്ക് യോഗ്യതാ പരീക്ഷക്ക് 45 ശതമാനം മാർക്ക് മതി. പ്രായപരിധി 30 വയസ്സ്.
ജൂനിയർ അസിസ്റ്റന്റ് (ഹിന്ദി ട്രാൻസ്ലേറ്റർ) തസ്തികക്ക് ഹിന്ദിയിൽ ബിരുദം (ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം) ഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദിയിൽ മാസ്റ്റേഴ്സ് ബിരുദവും ജേണലിസ്റ്റ് പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായപരിധി 30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cotcorp.org.inൽ ലഭ്യമാണ്. അപേക്ഷാഫീസ് 1500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് 500 രൂപ മതി. ഓൺലൈനായി ജൂലൈ രണ്ടുവരെ അപേക്ഷിക്കാം. സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.