Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2023 8:29 AM IST Updated On
date_range 24 March 2023 8:34 AM ISTപ്രവാസികളേ, ദുബൈ സർക്കാരിൽ ജോലി അവസരം
text_fieldsbookmark_border
ദുബൈ: ദുബൈ സർക്കാരിൽ ജോലി ആഗ്രഹിക്കുന്ന പ്രവാസികൾക്ക് അവസരം. 50,000 ദിർഹം വരെ ശമ്പളം ലഭിക്കുന്ന ജോലി ഒഴിവുകളാണ് വിവിധ വകുപ്പുകളിലുള്ളത്. ആർ.ടി.എ, ദുബൈ അക്കാദമിക് ഹെൽത്ത് കോർപറേഷൻ, ദുബൈ വുമൻ എസ്റ്റാബ്ലിഷ്മെന്റ്, സാമ്പത്തിക കാര്യ വിഭാഗം, മുഹമ്മദ് ബിൻ റാശിദ് സ്കൂൾ ഓഫ് ഗവൺമെന്‍റ് തുടങ്ങിയവയിലാണ് ഒഴിവുള്ളത്.
എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാൻ കഴിയും. https://jobs.dubaicareers.ae എന്ന വെബ്സൈറ്റിലെ ജോബ് സേർച്ച് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ ജോലിക്ക് അപേക്ഷിക്കാം.
ഒഴിവുകൾ
- ദുബൈ ഹോസ്പിറ്റലിൽ ജനറൽ സർജറി കൺസൾട്ടന്‍റ്: ശമ്പളം 40,000-50,000 ദിർഹം. യോഗ്യത: മെഡിക്കൽ ബിരുദം.
- ദുബൈ അക്കാദമിക് ഹെൽത്ത് കോർപറേഷനിൽ റേഡിയോഗ്രാഫർ : ശമ്പളം 10,000 ദിർഹമിൽ താഴെ. യോഗ്യത: റേഡിയോഗ്രഫി ബിരുദമോ ഡിപ്ലോമയോ.
- മുഹമ്മദ് ബിൻ റാശിദ് സ്കൂൾ ഓഫ് ഗവൺമെന്‍റിൽ മൾട്ടി മീഡിയ സ്പെഷലിസ്റ്റ്: ശമ്പളം 10,000-20,000. യോഗ്യത: ഫിലിം സ്റ്റഡി, മൾട്ടിമീഡിയ, ഡിജിറ്റൽ പ്രൊഡക്ഷൻ തുടങ്ങിയവയിൽ ബിരുദം. പി.ജി അഭികാമ്യം.
- മുഹമ്മദ് ബിൻ റാശിദ് സ്കൂൾ ഓഫ് ഗവൺമെന്‍റിൽ ഇൻസ്ട്രക്ഷനൽ ഡിസൈനർ: ശമ്പളം 10,000-20,000. യോഗ്യത: ഇൻസ്ട്രക്ഷനൽ ഡിസൈൻ, എജുക്കേഷൻ, ടെക്നോളജി ബിരുദം. ഇൻസ്ട്രക്ഷനൽ ഡിസൈനിൽ അഞ്ച് വർഷ പരിചയം.
- ദുബൈ റാശിദ് ഹോസ്പിറ്റലിൽ ക്ലിനിക്കൽ ഡയറ്റീഷ്യൻ. യോഗ്യത: ഈ മേഖലയിൽ ബിരുദം
- ദുബൈ ആർ.ടി.എയിൽ ലൈസൻസിങ് എക്സ്പർട്ട്. യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പി.എച്ച്.ഡി. 13-15 വർഷം പരിചയം.
- ആർ.ടി.എയിൽ ചീഫ് എൻജിനീയർ. യോഗ്യത: ആർക്കിടെക്ചർ/ സിവിൽ എൻജിനീയറിങ് ബിരുദം.
- ആർ.ടി.എയിൽ സീനിയർ എൻജിനീയർ. ഇലക്ട്രോണിക് എൻജിനീയറിങിൽ ബിരുദം. 3-7 വർഷം പ്രവൃത്തിപരിചയം.
- ആർ.ടി.എയിൽ സീനിയർ ഇന്‍റേണൽ ഓഡിറ്റർ. യോഗ്യത: ഫിനാൻസ്, അക്കൗണ്ടിങ്, ഐ.ടി എന്നിവയിൽ ബിരുദം. അഞ്ച് വർഷം പരിചയം.
- ആർ.ടി.എയിൽ പ്രോജക്ട് മാനേജർ. യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ പി.എം.പി ബിരുദം. എട്ട് വർഷം പരിചയം.
- ആർ.ടി.എയിൽ സീനിയർ ഇന്‍റേണൽ ഓഡിറ്റർ. യോഗ്യത: അക്കൗണ്ടിങ്, ഫിനാൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബിരുദം. അഞ്ച് വർഷം പരിചയം.
- ആർ.ടി.എയിൽ സീനിയർ സ്പെഷലിസ്റ്റ്: യോഗ്യത: ബിരുദം.
- ആർ.ടി.എയിൽ ചീഫ് സ്പെഷലിസ്റ്റ് (ഡാറ്റാ മാനേജ്മെന്റ്): യോഗ്യത: മാസ്റ്റർ ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, റിസർച്ച് എന്നിവയിൽ പി.ജി.
- ആർ.ടി.എയിൽ ചീഫ് സ്പെഷലിസ്റ്റ്. യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമോ പ്രശസ്ത യൂനിവേഴ്സിറ്റികളിൽ നിന്ന് തതുല്യമായ യോഗ്യതയോ.
- ഫിനാൻസ് ഡിപാർട്ട്മെന്റിൽ ചീഫ് സിസ്റ്റം ഓഫിസർ. യോഗ്യത: ഈ മേഖലയിൽ ബിരുദവും എട്ട് വർഷം പരിചയവും. അല്ലെങ്കിൽ പി.ജിയും നാല് വർഷം പരിചയവും.
- ഫിനാൻസ് ഡിപാർട്ട്മെന്റിൽ ചീഫ് ബിസിനസ് കണ്ടിന്യൂവിറ്റി സ്പെഷലിസ്റ്റ്: യോഗ്യത: ഈ മേഖലയിൽ ബിരുദവും 16 വർഷം പ്രവൃത്തി പരിചയവും. അല്ലെങ്കിൽ പി.ജിയും എട്ട് വർഷം പരിചയവും. അല്ലെങ്കിൽ പി.എച്ച്.ഡിയും ആറ് വർഷം പരിചയവും.
- ഫിനാൻസ് ഓഡിറ്റ് അതോറിറ്റിയിൽ സീനിയർ ഐ.ടി ഓഡിറ്റർ: യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബിരുദം.
- ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റിയിൽ ഓഡിറ്റർ: യോഗ്യത: അക്കൗണ്ടിങ്/ ഫിനാൻസ് ബിരുദം.
- ദുബൈ വിമൻ എസ്റ്റാബ്ലിഷ്മെന്റിൽ ഫിറ്റ്നസ് സൂപ്പർവൈസർ: യോഗ്യത: ഹയർ ഡിപ്ലോമ.
- ആർ.ടി.എയിൽ ചീഫ് സ്പെഷലിസ്റ്റ്. യോഗ്യത: ഐ.ടി, കമ്പ്യൂട്ടർ സയൻസ്, എൻജിനീയറിങ്, പ്രോഗ്രാം മനേജ്മെന്റ് പ്രഫഷനൽ ബിരുദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story