അഗ്നിവീരന്മാർക്ക് റെയിൽവേയിൽ ജോലി സംവരണം
text_fieldsന്യൂഡൽഹി: അഗ്‍നിവീർ സൈനികർക്ക് ലെവൽ ഒന്ന് നോൺ ഗസറ്റ് തസ്തികകളിൽ 10 ശതമാനവും ലെവൽ രണ്ടിൽ അഞ്ചു ശതമാനവും ജോലിസംവരണം ഏർപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചു. ശാരീരികക്ഷമത പരിശോധനയിലും പ്രായനിബന്ധനയിലും ഇളവ് നൽകും.
ആദ്യ ബാച്ചിന് അഞ്ചു വർഷവും തുടർന്നുള്ള ബാച്ചുകൾക്ക് മൂന്നു വർഷവുമാണ് പ്രായത്തിൽ ഇളവ് നൽകുക. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡും റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലും നടത്തുന്ന നിയമനങ്ങളിൽ പുതിയ മാർഗനിർദേശം പാലിക്കാനാവശ്യപ്പെട്ട് എല്ലാ ജനറൽ മാനേജർമാർക്കും സർക്കുലർ അയച്ചിട്ടുണ്ട്.
റെയിൽവേ റിക്രൂട്ടിങ് ഏജൻസികൾ നടത്തുന്ന ഓപൺ മാർക്കറ്റ് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാൻ നാലു വർഷത്തെ മുഴുവൻ കാലാവധി പൂർത്തിയാക്കിയ അഗ്നിവീരന്മാരിൽനിന്ന് 250 രൂപ മാത്രമേ അപേക്ഷ ഫീസായി ഈടാക്കൂ. എഴുത്തുപരീക്ഷയിൽ ഹാജരായാൽ ഇത് തിരിച്ചുനൽകും.
വിവിധ കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സർക്കാറുകളും അഗ്നിവീരന്മാക്ക് ജോലിസംവരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ ഹ്രസ്വകാല സൈനികസേവന പദ്ധതിയാണ് അഗ്നിപഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.