എറണാകുളം ഗവ. മെഡിക്കൽ കോളജിൽ താൽക്കാലിക നിയമനം
text_fieldsകൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ ദിവസവേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കാസ്പ് പദ്ധതിയുടെ കീഴിൽ ലാബ് ടെക്നീഷ്യൻ (11 ഒഴിവ്) , ഇസിജി ടെക്നീഷ്യൻ ( 3 ഒഴിവ്), ആശുപത്രി വി കസന സമിതിയുടെ കീഴിൽ ഡയാലിസിസ് ടെക്നീഷ്യൻ ( 3 ഒഴിവ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ലാബ് ടെക്നീഷ്യൻ യോഗ്യതകൾ : എം.എൽ.ടി.
പ്രായ പരിധി 18നും 36 നും മധ്യേ .
ഇസിജി ടെക്നീഷ്യൻ യോഗ്യതകൾ : വി എച്ച് എസ് ഇ , കേരള പാരാമെഡിക്കൽ കൗൺസിൽ അംഗീകരിച്ച ഇ സി ജിയും ഓഡിയോമെട്രിക് ടെക്നീഷ്യൻ കോഴ്സും പാസാകണം. പ്രായ പരിധി 18നും 36 നും മധ്യേ .
ഡയാലിസിസ് ടെക്നീഷ്യൻ യോഗ്യതകൾ : പ്ലസ് ടു സയൻസ്, ഡി ഡി ടി (ഡിഎം ഇ), പിജി ഡി ഡി ടി, ബി എസ് സി ഡയാലിസിസ് ടെക്നീഷ്യൻ. പ്രായം 20 നും 36 നും മധ്യേ .
89 ദിവസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓരോ തസ്തികകൾക്കായി നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിൽ എറണാകുളം മെഡിക്കൽ കോളജ് സി.സി.എം ഹാളിൽ ഫെബ്രുവരി മൂന്നിന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 9 മുതൽ 10 വരെ ആയിരിക്കും രജിസ്ട്രേഷൻ.
സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർ, കോവിഡ് ബ്രിഗേഡ് ആയി ജോലി ചെയ്ത് മുൻപരിചയം ഉള്ളവർ എന്നിവർക്ക് മുൻഗണന നൽകുന്നതായിരിക്കും. ഈ ജോലികൾക്ക് റിസ്ക് അലവൻസ്, കോവിഡ് ഇൻസന്റീവ് എന്നിവ അനുവദിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 275 4000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.