കാവൽ പ്രൊജക്ടിൽ ജോലി ഒഴിവ്
text_fieldsമുട്ടിൽ: കേരള സർക്കാർ, വനിത ശിശു വികസന വകുപ്പ്, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജില്ല ശിശുസംരക്ഷണ യൂണിറ്റ് വയനാട്, വയനാട് മുസ്ലിം ഓർഫനേജ് (WMO), മുട്ടിൽ എന്നിവരുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന കാവൽ പദ്ധതിയിലേക്ക് കേസ് വർക്കർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
സർക്കാർ അംഗീകൃത സർവകലാശാലകളിൽ നിന്നും എം.എസ്.ഡബ്ല്യു ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷകൾ വിശദമായ ബയോഡാറ്റ സഹിതം സെക്രട്ടറി, വയനാട് മുസ്ലിം ഓർഫനേജ്, മാണ്ടാട് പി.ഒ, മുട്ടിൽ, വയനാട് ജില്ല, പിൻ കോഡ്: 673122 എന്ന വിലാസത്തിൽ സെപ്റ്റംബർ 23ന് വൈകുന്നേരം മൂന്നു മണിക്ക് മുമ്പായി സമർപ്പിക്കണം.
മറ്റു വിവരങ്ങൾ 04936202294, 9895204364 എന്നീ ഫോൺ നമ്പറുകളിൽ ലഭ്യമാകും. മെയിൽ ഐ.ഡി: wayanadorphanage@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.